‘ട്വീറ്റും റീട്വീറ്റുമല്ല’ ! എക്സ് ആപ്പിൽ ഇനി പോസ്റ്റും റീപോസ്റ്റും മാത്രം; മാറ്റങ്ങളുമായി മസ്ക്

ട്വിറ്ററിനെ റീബ്രാൻഡ് ചെയ്ത് ‘എക്സ്’ എന്നാക്കി മാറ്റിയതിന് പിന്നാലെ മൈക്രോ ബ്ലോഗിങ് സൈറ്റിനുള്ളിലും വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. ആൻ​ഡ്രോയ്ഡിന് വേണ്ടിയുള്ള എക്സ് ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് ട്വിറ്റർ യൂസർമാർ കാലങ്ങളായി ഉപയോഗിച്ചുവരുന്ന പ്രധാനപ്പെട്ട ഫീച്ചറുകളുടെ പേരുകൾ മാറ്റിയിരിക്കുന്നത്.

ട്വിറ്ററിൽ പങ്കുവെക്കുന്ന കാര്യങ്ങൾ ട്വീറ്റുകൾ എന്നായിരുന്നു ഇതുവരെ അറിയപ്പെട്ടിരുന്നത്. മറ്റുള്ളവരുടെ ട്വീറ്റുകൾ സ്വന്തം പ്രൊഫൈലിലേക്ക് ഷെയർ ചെയ്യുന്നതിനെ റീട്വീറ്റ് എന്നും വിളിക്കുന്നു. എന്നാൽ, ട്വീറ്റുകൾ ഇനി പോസ്റ്റുകൾ എന്നായിരിക്കും അറിയപ്പെടുക. റീട്വീറ്റുകൾ റീപോസ്റ്റുകളായും മാറും. അതിന്റെ ഭാഗമായി ‘എക്സ്’ വെബ്സൈറ്റിൽ നിന്നും ആപ്പിൾ നിന്നും ‘ട്വീറ്റ് ബട്ടൺ’ മാറ്റി അവിടെ ‘പോസ്റ്റ്’ എന്ന് ചേർത്തിരിക്കുകയാണ്.

ട്വിറ്റർ എടുത്തുമാറ്റി ബ്രാൻഡിങ് എടുത്തുമാറ്റി സാൻഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച "എക്സ്" ചിഹ്നത്തിൽ തൊഴിലാളികൾ ലൈറ്റിംഗ് സ്ഥാപിക്കുന്നു

കഴിഞ്ഞ ദിവസമായിരുന്നു ട്വിറ്ററിന്റെ നീലക്കിളി ലോഗോ മാറ്റി അവിടെ പുതിയ ‘എക്സ്’ ലോഗോ ​വെച്ചത്. അന്ന് മുതൽ ഹാലിളകിയ ട്വിറ്ററാട്ടികൾ പുതിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടും രൂക്ഷമായാണ് പ്രതികരിക്കുന്നത്. ‘ട്വിറ്ററാണ് അതിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളെ ട്വീറ്റുകൾ എന്ന് ആളുകളെ കൊണ്ട് വിളിപ്പിച്ചത്. ഇപ്പോൾ അത് നീക്കം ചെയ്യുന്നത്... ഏറ്റവും വലിയ ബ്രാൻഡിംഗ് പരാജയങ്ങളിലൊന്നാണ്." - ഒരാൾ എക്സിൽ കുറിച്ചു. 

Tags:    
News Summary - Tweet Button Transforms to 'Post' on X, Sparks Reactions!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.