ട്വിറ്ററിൽ നിന്നും ഔട്ടായി​; സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുമായി ഉടനെത്തുമെന്ന്​ ട്രംപ്​

വാഷിങ്​ടൺ: സമീപകാല ട്വീറ്റുകൾ ആക്രമണം പ്രോത്സാഹിപ്പിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ ട്വിറ്റർ അക്കൗണ്ട് അധികൃതർ​ സ്ഥിരമായി പൂട്ടിയിരിക്കുകയാണ്​. ട്രംപ്​ അനുകൂലികളുടെ കാപിറ്റോൾ ആക്രമണത്തെ തുടർന്നാണ്​ നടപടി. എന്നാൽ, ട്വിറ്ററിൽ നിന്നും ഫേസ്​ബുക്കിൽ നിന്നുമേറ്റ തിരിച്ചടികൾക്ക്​ പിന്നാലെ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനുള്ള പുറപ്പാടിലാണ്​ ട്രംപ്​.

''ഞങ്ങള്‍ നിശബ്ദരാകില്ല. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്'' - @POTUS എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെ ട്രംപ് പറഞ്ഞു. "ഇത് സംഭവിക്കുമെന്ന് ഞാൻ പണ്ടേ പ്രവചിച്ചിരുന്നു," മറ്റ് പല സൈറ്റുകളുമായി ഞങ്ങൾ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്, ഉടൻ തന്നെ ഒരു വലിയ പ്രഖ്യാപനം ഉണ്ടാകും, അതേസമയം സമീപഭാവിയിൽ ഞങ്ങളുടെ സ്വന്തം പ്ലാറ്റ്ഫോം നിർമ്മിക്കാനുള്ള സാധ്യതകളും ഞങ്ങൾ പരിശോധിക്കുന്നു. ഞങ്ങൾ‌ നിശബ്‌ദരാകില്ല! "


ട്വിറ്റർ, അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയും "തീവ്ര ഇടതുപക്ഷത്തെ" അജണ്ട പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച ട്രംപ്​, പുതിയ പ്ലാറ്റ്​ഫോമിനായി കാത്തിരിക്കണമെന്നും കൂട്ടിച്ചേർത്തു. അതേസമയം, വൈകാതെ ആ അക്കൗണ്ടും ട്വിറ്റർ നീക്കം ചെയ്തിരുന്നു. എന്തായാലും ശതകോടീശ്വരനായ ട്രംപ്​ വെറുംവാക്ക്​ പറയില്ലെന്ന്​ തന്നെയാണ്​ അനുയായികൾ പ്രതീക്ഷിക്കുന്നത്​. ട്രംപി​െൻറ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമിനായി ആകാംക്ഷയോടെ അവർ കാത്തിരിക്കുകയാണ്​.


Latest Video: 

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.