(Image Source: Android Police)

ആൻ​ഡ്രോയ്ഡ് യൂസർമാർക്ക് ഇനി ഇ സിം എളുപ്പത്തിൽ മറ്റൊരു ഫോണിലേക്ക് ട്രാൻസ്ഫർ ചെയ്യാം

പുതിയ സ്മാർട്ട്ഫോൺ സജ്ജീകരിക്കുന്ന സമയത്ത് ആൻഡ്രോയിഡ് ഫോണുകൾക്കിടയിൽ ഇ സിം (eSIM) കൈമാറ്റം ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. സാംസങ്ങിന്റെ വൺയു.ഐ (OneUI) -യിൽ നേരത്തെ തന്നെയുള്ള ഫീച്ചർ ഉപയോഗിച്ചാണ് eSIM ഡാറ്റ എളുപ്പത്തിൽ കൈമാറാനുള്ള സൗകര്യവുമായി ഗൂഗിൾ എത്തുന്നത്.

എന്താണ് ഇ സിം ?

ഇ സിം ഒരു ഡിജിറ്റല്‍ സിം കാര്‍ഡ് ആണ്. അതിലേക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടെലികോം ഓപ്പറേറ്ററുടെ നിങ്ങള്‍ക്ക് വേണ്ട പ്ലാന്‍ ആക്ടിവേറ്റ് ചെയ്‌തെടുക്കാം. അതായത്, നമ്മുടെ സാധാരണ ഫിസിക്കൽ സിം കാര്‍ഡിലെ ചിപ്പ് ഫോണിന്റെയും വാച്ചിന്റെയുമൊക്കെ അകത്തു തന്നെ പിടിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതും ഫോണിലെ മദര്‍ബോര്‍ഡിന്റെ ഭാഗമായിരിക്കും. നിലവിൽ ഐ​ഫോൺ, സാംസങ് ഗ്യാലക്സി എസ് സീരീസ് ഫോണുകൾ, ഗൂഗിൾ പിക്സൽ ഫോണുകളിലുമൊക്കെ ഇ സിം ഫെസിലിറ്റിയുണ്ട്. ഫിസിക്കൽ സിം പ്രവർത്തിക്കുന്നത് പോലെ തന്നെയാണ് ഇ സിമ്മും പ്രവർത്തിക്കുന്നത്. നമ്പർ പോർട്ട് ചെയ്ത് ഒന്നിൽ നിന്ന് മറ്റൊരു ടെലികോം സേവനദാതാവിലേക്ക് മാറാനൊക്കെ സാധിക്കും.

സാംസങ്ങിന്റെ ഐഡിയ കടമെടുക്കും....

സാംസങ്ങിന്റെ ഇ സിം പിന്തുണയുള്ള ചില പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഫിസിക്കലായിട്ടുള്ള സിമ്മിനെ എളുപ്പത്തില്‍ ഇ സിമ്മാക്കി മാറ്റാനുള്ള ഫീച്ചറുണ്ട്. ഇ സിം ഉണ്ടെങ്കില്‍ പഴയ ഡിവൈസില്‍ നിന്ന് എളുപ്പത്തില്‍ അപ്‌ഗ്രേഡ് ചെയ്യാനുമാവും. അതായത്, ആദ്യം പഴയ ഡിവൈസില്‍ നിന്ന് ഡീആക്ടിവേറ്റ് ചെയ്യുക. അതിന് ശേഷം പുതിയ സാംസങ്ങ് ഫോണിൽ അത് റീആക്ടിവേറ്റ് ചെയ്യാം. വണ്‍ യുഐ 5.1 അപ്ഡേറ്റിലൂടെയാണ് ഈ ഫീച്ചറുകൾ ലഭ്യമാക്കിയത്.

എന്നാൽ ഇപ്പോൾ മറ്റെല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലേക്കും ഈ ഫീച്ചർ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിൾ. അതുപോലെ, യു.എസ് ടെലികോം ഭീമനായ ടി-മൊബൈൽ ഉപയോക്താക്കൾക്ക് മാത്രമാണ് നിലവിൽ ഇത്തരത്തിൽ ഇസിം ട്രാൻസ്ഫർ ചെയ്യാനാവുക. മറ്റ് രാജ്യങ്ങളിലേക്കും വൈകാതെ എത്തിയേക്കും. സുരക്ഷിതമായ ക്യുആർ കോഡ് അധിഷ്‌ഠിത പോർട്ടിങ്ങിനുള്ള ഇൻഫ്രാസ്ട്രക്ചർ തയ്യാറായതിനാൽ, കൂടുതൽ കാരിയറുകൾക്ക് പിന്തുണ നൽകുന്നത് സാധ്യമാണെന്ന സൂചനകൾ നൽകുന്നുണ്ട്. 

Tags:    
News Summary - Transfer eSIMs Between Phones Now Supported on Android

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.