'റീച്ചാർജ്​ ഓഫറിനൊക്കെ ഒരു പരിധിയുണ്ട്'​...! ടെലികോം കമ്പനികൾക്ക്​ നിയന്ത്രണങ്ങളുമായി ട്രായ്​

ന്യൂഡൽഹി: മൊബൈൽ നമ്പർ പോർട്ട്​ ചെയ്​ത്​ വരുന്നവർക്ക്​ മാസങ്ങൾ നീണ്ട വാലിഡിറ്റിയോടെ ആകർഷകമായ ഓഫറുകൾ നൽകിവരുന്ന ടെലികോം സേവനദാതാക്കളുടെ രീതിക്കെതിരെ ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രംഗത്ത്​. നേരത്തെ ഉപയോഗിച്ചിരുന്ന നെറ്റ്​വർക്കിനേക്കാൾ മികച്ചതാണ്​ പുതിയ നെറ്റ്​വർക്കെന്ന്​ വരിക്കാരനെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ്​ മികച്ച ഓഫറുകൾ കമ്പനികൾ നൽകുന്നതെന്നും ട്രായ്​ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട്​ ചില ടെലികോം കമ്പനികൾ പരാതി നൽകിയിട്ടുണ്ടെന്നും അത്തരം രീതികൾ വിവേചനമാണെന്നും ഓഫറുകള്‍ നല്‍കുന്നത് 1999 ലെ ടി.ടി.ഒ 10 ക്ലോസി​െൻറ ലംഘനമാണെന്നും ട്രായ്​ വ്യക്​തമാക്കി.

ടെലികോം സേവനദാതാക്കൾ റെഗുലേറ്ററിയില്‍ റിപ്പോര്‍ട്ട് ചെയ്തതല്ലാത്ത ഓഫറുകള്‍ നല്‍കാന്‍ പാടില്ലെന്നും ട്രായുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവിൽ പറയുന്നുണ്ട്​. "മറ്റ് സേവന ദാതാക്കളില്‍ നിന്നും മാറി വരുന്ന ഒരു ഉപയോക്താവിന് പ്രത്യേക പരിഗണന കൊടുക്കുന്നത് നല്ല കാര്യമല്ല. അത്തരം പരിഗണനയുടെ ഉദ്ദേശം എതിരാളിയുടെ കൂടുതല്‍ ഉപയോക്താക്കളെ തങ്ങളിലേക്ക് കൊണ്ടുവരാന്‍ മാത്രമാണ്. ഇത് വിവേചനപരവും ടിടിഒയുടെ പത്താം വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമാണ്." -ഉത്തരവില്‍ ട്രായ് വ്യക്തമാക്കുന്നു.

Tags:    
News Summary - TRAI Orders Non-Discrimination in MNP Offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.