ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്​വേഡ്​ 12345 അല്ല, അത്​ ഇതാണ്​

ന്യൂഡൽഹി: രാജ്യത്ത്​ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്​വേഡ്​ ഏതാണെന്നറിയാമോ? 12345 ആണെന്ന്​ കരുതിയിയെങ്കിൽ തെറ്റി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്​വേഡാണ്​ 'PASSWORD'. പാസ്​വേഡിന്​ പുറമെ ഐലവ്​യു, കൃഷ്​ണ, സായ്​റാം, ഓംസായ്​റാം എന്നിവയാണ്​ മറ്റു ജനപ്രിയ പാസ്​വേഡുകൾ.

നോർഡ്​പാസ്​ എന്ന ആഗോള പാസ്​വേഡ്​ മാനേജർ സേവനത്തി​േൻറതാണ്​ ഗവേഷണ കണ്ടെത്തൽ. 50 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്​വേഡുകളെക്കുറിച്ചും അവ തകർക്കാൻ എടുക്കുന്ന സമയത്തെക്കുറിച്ചുമായിരുന്നു പഠനം.

PASSWORDന്​ പുറമെ 12345, 123456, 123456789, 12345678, india123, 1234567890, 1234567, qwerty, abc123 എന്നിവയും ഇന്ത്യയിൽ സാധാരണയായി ഉപയോഗിച്ചുവരുന്നു. ഇതിൽ 'india123' എന്നത്​ ഒഴികെ ബാക്കിയെല്ലാം ഒരു സെക്കൻറിൽ താഴെ സമയംകൊണ്ട്​ തകർക്കാനാകും. india123 പാസ്​വേഡിന്​ 17 മിനിറ്റോളം സമയമെടുക്കുമെന്നും നോർഡ്​പാസ്​ പറയുന്നു.

ആഗോളതലത്തിൽ സാധാരണ ഉപയോഗിക്കുന്ന പാസ്​വേഡുകളുടെ പട്ടികയിൽ ആദ്യ മൂന്ന്​ സ്​ഥാനത്തെത്തിയത്​ 123456, 123456789, 12345 എന്നിവയായിരുന്നു. QWERTYക്ക്​ സമാനമായ മറ്റ്​ ഭാഷകളിലെ കീ​േബാർഡ്​ ശ്രേണികളും കൂടുതലായി ഉപയോഗിച്ചുവരുന്നു.

എളുപ്പം പ്രവചിക്കാൻ സാധിക്കുന്നതും കീബോർഡിലെ ശ്രേണിയായി വരുന്നവയുമാണ്​ ഏറ്റവും ജനപ്രിയമായവ. ഇന്ത്യയിൽ പേരുകളും ഇഷ്​ടവാക്കുകളും പാസ്​വേഡായി ഉപയോഗിക്കുന്നവുടെ എണ്ണം കൂടുതലാണെന്ന്​ പറയുന്നു.

ദുർബലമായ ഈ പാസ്​വേഡുകൾ എളുപ്പം ഹാക്കർമാർക്ക്​ കണ്ടെത്താനാകും. ഇന്ത്യയിൽ ഉപയോഗിക്കുന്ന 200 പാസ്​വേഡുകളിൽ 62 എണ്ണം ഒരു സെക്കൻറിൽ താഴെ സമയംകൊണ്ട്​ തകർക്കാനാകും.

ഈ ​ശ്രേണിയിലാണ്​ പാസ്​വേഡുകൾ ഉപയോഗിച്ചിരിക്കുന്നതെങ്കിൽ സുരക്ഷിതമായ മറ്റു പാസ്​വേഡുകൾ കണ്ടെത്തണമെന്നാണ് സൈബർ സുരക്ഷ ഉറപ്പാക്കണമെന്നുമാണ്​​ നോർഡ്​പാസി​െൻറ നിർദേശം. 

Tags:    
News Summary - The Most Commonly Used Password In India Is Not 12345

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.