കുവൈത്ത് സിറ്റി: രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾക്ക് ഇനി വേഗം കൂടും. കുവൈത്തിൽ 5-ജി അഡ്വാൻസ്ഡ് സാങ്കേതിക വിദ്യ ആരംഭിച്ചതായി കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനും ഭാവിയിലെ 6-ജി വിന്യാസത്തിനുള്ള തയാറെടുപ്പിനുമുള്ള പ്രധാന ചുവടുവെപ്പായും അടയാളപ്പെടുത്തുന്നു.
പുതിയ സാങ്കേതികവിദ്യ 3 ജി.ബി.പി.എസ് വരെ വേഗതയും കുറഞ്ഞ ലേറ്റൻസിയും നൽകുന്നതായി സിട്ര ആക്ടിങ് ചെയർമാൻ ശൈഖ് അത്ബി ജാബിർ അസ്സബാഹ് പറഞ്ഞു. ഇത് ടെലികോം മേഖലയിലെ വലിയ മുന്നേറ്റത്തിന് കാരണമാകും.ആഗോളതലത്തിൽ 5G അഡ്വാൻസ്ഡ് സ്വീകരിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും പ്രാദേശിക ഡിജിറ്റൽ ഹബ്ബ് എന്ന നിലയിൽ അതിന്റെ സ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിലും കുവൈത്ത് ശ്രദ്ധാലുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.