വിമാനത്തിൽ ‘അഡൽറ്റ് ഒൺലി’ സെക്ഷൻ അവതരിപ്പിക്കാനൊരുങ്ങി എയർലൈൻ കമ്പനി. 16 വയസ്സിന് മുകളിലുള്ളവർക്കായിരിക്കും ഈ ഭാഗം അനുവദിക്കുക. ടർക്കിഷ്-ഡച്ച് കമ്പനിയായ കോറെൻഡൺ എയർലൈൻസാണ് നവംബർ മുതൽ യാത്രക്കാർക്ക് പുതിയ സേവനം നൽകാൻ പദ്ധതിയിടുന്നത്. ആംസ്റ്റർഡാമിൽനിന്ന് ഡച്ച് കരീബിയൻ ദ്വീപായ കുരകാവോയിലേക്കാണ് ആദ്യം ഈ സൗകര്യം ഒരുക്കുക.
കുട്ടികളുടെ ശബ്ദങ്ങളും മറ്റും ഇല്ലാതെ വിമാനത്തിൽ സ്വസ്ഥമായി ഇരിക്കാനും ജോലി ചെയ്യാനും മറ്റും അവസരമൊരുക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. കുട്ടികൾക്കൊപ്പമല്ലാതെ യാത്ര ചെയ്യുന്നവർക്കാണ് ഈ സീറ്റുകൾ അനുവദിക്കുക. വിമാനത്തിലെ മറ്റു ഭാഗവുമായി വേർതിരിച്ചായിരിക്കും ഇതിനുള്ള സീറ്റുകൾ ഒരുക്കുക. മുൻവശത്തെ ഒമ്പത് സീറ്റുകൾ മറ്റുള്ളവയേക്കാൾ വലിപ്പത്തിലും വിശാലതയിലും ഒരുക്കുന്നുമുണ്ട്. അഡൽറ്റ് ഒൺലി സീറ്റിന് 49 ഡോളർ അധികം നൽകണം. വലിപ്പം കൂടിയ പ്രത്യേക സീറ്റുകൾക്ക് 108 ഡോളറാണ് അധികം നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.