ഇലോൺ മസ്‌ക്

ടെസ്‌ലയുടെ എ.ഐ ചിപ്പ് ഫാബ് പ്രോജക്റ്റ് അടുത്തയാഴ്ച മുതൽ!

സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകളുടെ നിർമാണത്തിനായി ടെസ്‌ല ചിപ്പ് ഫാബ് പ്രോജക്റ്റ് ഏഴ് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് സി.ഇ.ഒ ഇലോൺ മസ്‌ക്. ടെസ്‌ലയുടെ സ്വയംനിയന്ത്രിത വാഹനങ്ങളുടെ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ വമ്പൻ പ്ലാന്റ്. നിലവിലുള്ള ഗിഗാ ഫാക്ടറികളേക്കാൾ വലുപ്പമേറിയതാകും ടെറാഫാബ് എന്ന് മസ്‌ക് വ്യക്തമാക്കി.

സ്വയംനിയന്ത്രിത ഡ്രൈവിങ് സാങ്കേതികവിദ്യക്കായി ടെസ്‌ല രൂപകൽപന ചെയ്യുന്ന അഞ്ചാം തലമുറ ചിപ്പുകളാണ് പുതിയ ഫാക്ടറിയിൽ നിർമിക്കുക. നിലവിൽ ടി.എസ്.എം.സി, സാംസങ് തുടങ്ങിയ പ്രമുഖ ചിപ്പ് നിർമാതാക്കളുമായി ടെസ്‌ലക്ക് പങ്കാളിത്തമുണ്ട്. എന്നാൽ, ഭാവിയിൽ തങ്ങൾക്ക് ആവശ്യമായ അത്രയും ചിപ്പുകൾ വിപണിയിൽനിന്ന് ലഭ്യമാകില്ലെന്ന് കണ്ടാണ് സ്വന്തമായി ഒരു പ്ലാന്റ് നിർമിക്കാൻ കമ്പനി തീരുമാനിച്ചത്.

ചിപ്പ് നിർമാണ രംഗത്തെ പ്രമുഖരായ ഇന്റലുമായി സഹകരിക്കുന്ന കാര്യവും ടെസ്‌ലയുടെ പരിഗണനയിലുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക കരാറുകളൊന്നും ഒപ്പിട്ടിട്ടില്ലെങ്കിലും ഇന്റലുമായി ചർച്ചകൾ നടത്തുന്നതിൽ താൽപര്യമുണ്ടെന്ന് മസ്‌ക് നേരത്തെ സൂചിപ്പിച്ചിരുന്നു. ടെസ്‌ലയുടെ ഫുൾ സെൽഫ് ഡ്രൈവിങ് സോഫ്റ്റ്‌വെയറിന് ആവശ്യമായ ചിപ്പുകൾ വൻതോതിൽ ഉൽപാദിപ്പിക്കാൻ ടെറാഫാബ് പദ്ധതി അനിവാര്യമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

Tags:    
News Summary - Tesla's AI chip fab project starts next week!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.