വനിതകൾക്ക്​ മാത്രമായൊരു മെഗാ റിക്രൂട്ട്​മെൻറ്​; ചരിത്രമാകാൻ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനി

ബെംഗളൂരു: വനിതകൾക്ക്​ മാത്രമായുള്ള മെഗാ റിക്രൂട്ട്മെൻറ്​​ ഡ്രൈവുമായി രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്). രാജ്യത്തെ ഐടി മേഖലയിൽ വനിതകൾക്ക്​ വേണ്ടി നടക്കാനൊരുങ്ങുന്ന ഏറ്റവും വലിയ റിക്രൂട്ട്മെൻറാണ്​ ടിസിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്​. 'റീ ബിഗിൻ' എന്ന് പേരിട്ട പുതിയ പദ്ധതിയിലൂടെ കോവിഡ് കാലത്ത് തൊഴിൽ നഷ്ടമായ വനിതകൾക്ക് തൊഴിൽ നേടാനുള്ള അവസരമാണ്​ ടിസിഎസ്​ ഒരുക്കുന്നത്.

പ്രതിഭയും സാമർഥ്യവും എപ്പോഴും നിലനിൽക്കും, കഴിവുള്ള, പരിചയസമ്പന്നരായ വനിതാ പ്രൊഫഷണലുകൾക്ക് പ്രചോദനം നൽകാനും പുതിയൊരു തുടക്കമേകാനും സ്വയം വെല്ലുവിളിച്ചുശകാണ്ട്​ സ്വയം അടയാളപ്പെടുത്താനുമുള്ള അവസരമാണ് 'റീബിഗിൻ'. -ടിസിഎസ് അവരുടെ ജോബ് ഫെസ്റ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ടിസിഎസിലെ ആകെ ജീവനക്കാരുടെ 36.5 ശതമാനവും വനിതകളാണ്. അടുത്ത വർഷം 40000-ലധികം ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുമെന്ന് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു. അതിൽ 50 ശതമാനവും വനിതകളെ നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.

അതേസമയം, ബംഗളൂരു ആസ്ഥാനമായ ഒല കമ്പനി തമിഴ്നാട്ടിലെ ഇലക്ട്രിക് സ്കൂട്ടർ പ്ലാൻ്റിൽ 10000 വനിതകളെ നിയമിക്കുമെന്ന റിപ്പോർട്ടുകൾക്ക്​ പിന്നാലെയാണ് ടിസിഎസിൻ്റെ പ്രഖ്യാപനവും എന്നത്​ ശ്രദ്ധേയമാണ്​. എന്നാൽ എത്ര വനിതകളെ നിയമിക്കുമെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. 

Tags:    
News Summary - TCS launches mega recruitment drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.