ലിമിറ്റഡ് എഡിഷൻ വിഭവങ്ങൾ ഓർഡർ ചെയ്യാം, അതും ഇന്ത്യയിലെ ടോപ് ഷെഫുമാർ തയ്യാറാക്കുന്നത്; 'ഡ്രോപ്സ്' ഫീച്ചറുമായി സ്വിഗ്ഗി

രാജ്യത്തിലെ പ്രധാന ഭക്ഷണ വിതരണ പ്ലാറ്റഫോമായ സ്വിഗ്ഗി പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ്. പ്രശസ്ത ഷെഫുമാരുടെ ലിമിറ്റഡ് എഡിഷൻ വിഭവങ്ങൾ ഓർഡർ ചെയ്യാൻ 'ഡ്രോപ്സ്' എന്ന ഈ ഫീച്ചറിലൂടെ സാധിക്കും. എക്സ്ക്ലൂസീവ് വിഭവങ്ങളും സമയ പരിധിയുമാണ് ഡ്രോപ്സിന്‍റെ പ്രത്യേകത. ഇതിലൂടെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഭക്ഷണ വിതരണം കൂടുതൽ ആവേശകരമാക്കാൻ സ്വിഗ്ഗി ലക്ഷ്യമിടുന്നു.

ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡുളുടെയും ഷെഫുമാരുടെയും എക്സ്ക്ലൂസീവ് വിഭവങ്ങൾ ഉപഭോക്താക്കൾക്ക് നിശ്ചിത സമയ പരിധിയിൽ ഓർഡർ ചെയ്യാൻ സാധിക്കുന്നു. പൂജ ധിംഗ്രയുടെ ലെ15 പാറ്റിസെറി, എബി ഗുപ്തയുടെ സ്മാഷ് ഗയ്സ്, ഓബ്രീ, സിക്ലോ കഫേ, ലൂയിസ് ബർഗർ, ഗുഡ് ഫ്ലിപ്പിൻസിന്റെ ബർഗേഴ്‌സ്, ട്വന്റിസെവൻ ബേക്ക്ഹൗസ്, എസ്പ്രെസോസ് എനിഡേ തുടങ്ങിയ ഏവരുടെയും ഇഷ്ട ബ്രാൻഡുകളും വിഭവങ്ങളും ലോഞ്ചിൽ പങ്കാളികളാണ്.

ഓരോ ഡ്രോപ്പും സമയബന്ധിതമാണ്. സാധാരണ മെനുകളിൽ ലഭ്യമല്ലാത്ത എക്സ്ക്ലൂസീവ് മെനുകളാണ് സ്വിഗ്ഗി നൽകുന്നത്. ഇതനുസരിച്ച് ഉപയോക്താക്കൾക്ക് ആപ്പ് വഴി മുൻകൂട്ടി അവരുടെ ഇഷ്ട വിഭവം രജിസ്റ്റർ ചെയ്യാൻ കഴിയും. സ്ലോട്ടുകൾ നിറയുമ്പോൾ വെയിറ്റിംഗ് ലിസ്റ്റ് പ്രാബല്യത്തിൽ വരും.

ഡ്രോപ്പ് സമയം അടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അവസരം നഷ്‍ടമാകാതിരിക്കാൻ സ്വിഗ്ഗി വാട്സ് ആപ് വഴിയും ആപ്പിലൂടെയും റിമൈൻഡറുകൾ അയക്കുകയും ചെയ്യും.

'ഡ്രോപ്‌സ്' സവിശേഷത റെസ്റ്റോറന്റുകൾക്ക് പുതിയ വിഭവങ്ങൾ പരീക്ഷിക്കാനും ഉപയോക്താക്കളുമായി കൂടുതൽ ആഴത്തിൽ ഇടപഴകാനും, എക്സ്ക്ലൂസീവ് അനുഭവങ്ങളിലൂടെ ഉപഭോക്തൃ വിശ്വസ്തത വർധിപ്പിക്കാനും അവസരം നൽകുന്നു.

'അപൂർവവും ആവേശകരവുമായ ഓഫറുകളോടെ ഞങ്ങൾ ഭക്ഷണ വിതരണം കൂടുതൽ ആവേശകരമാക്കുന്നു' സ്വിഗ്ഗി ഫുഡ് മാർക്കറ്റ്പ്ലേസിലെ ചീഫ് ബിസിനസ് ഓഫീസർ സിദ്ധാർത്ഥ് ഭാക്കൂ Entrepreneur.com ന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു

ഉപഭോക്താക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന പാചകക്കാരുടെയും ബ്രാന്‍ഡുകളുടെയും പുതിയ വിഭവങ്ങള്‍ പരീക്ഷിക്കാൻ ഈ സവിശേഷത അനുവദിക്കുന്നുവെന്നും ശക്തമായ ഉപഭോക്തൃ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാൻ വേദി നല്‍കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Swiggy Drops is hiding limited-edition dishes in its app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.