'സ്വകാര്യതാ നയം നടപ്പിലാക്കുന്നതിൽ നിന്ന്​ വാട്​സ്​ആപ്പിനെ തടയണം'​ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം

ന്യൂഡൽഹി: ഉപയോക്​താക്കളുടെ വിവരങ്ങൾ പങ്കുവെക്കാൻ അനുവദിക്കുന്ന പുതിയ സ്വകാര്യതാ നയം നടപ്പിലാക്കുന്നതിൽ നിന്ന്​ വാട്​സ്​ആപ്പിനെ തടയണമെന്ന്​ കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയോട്​ ആവശ്യപ്പെട്ടു. സി​മ സി​ങ്, മേ​ഘ​ൻ സി​ങ്​ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ കേ​ന്ദ്ര ഐ.​ടി മ​ന്ത്രാ​ല​യം സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി​യ​ത്. 2011ലെ ഐ.ടി ചട്ടങ്ങൾ ലംഘിക്കുന്നതാണ്​ വാട്​സ്​ആപ്പിന്‍റെ സ്വകാര്യതാ നയമെന്ന്​ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര സർക്കാർ പറഞ്ഞു.

മാതൃ കമ്പനിയായ ഫേസ്​ബുക്കുമായി തങ്ങളുടെ പലവിധ വിവരങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ ഉടലെടുത്തതോടെ വാട്​സ്​ആപ്പിന്​ യൂസർമാരിൽ നിന്ന്​ കടുത്ത വിമർശനങ്ങളാണ്​ നേരിടേണ്ടി വന്നത്​. പലരും സിഗ്നൽ, ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക്​ ചേക്കേറിയാണ്​ പ്രതിഷേധമറിയിച്ചത്​.

നേരത്തെ, സ്വകാര്യതനയത്തിലെ മാറ്റങ്ങൾ പിൻവലിക്കണമെന്ന്​ വാട്​സ്​ആപ്പിനോട്​ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യതാ നയത്തില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ സ്വീകാര്യമല്ലെന്നും മാറ്റങ്ങളില്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു വാട്​ആപ്പിനയച്ച കത്തിൽ സർക്കാർ നിർദേശിച്ചത്​. എന്നാൽ, തങ്ങളുടെ പ്രഖ്യാപനവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച തീരുമാനത്തിലാണ്​ അമേരിക്കൻ മെസ്സേജിങ്​ ആപ്പ്​​. അതിന്‍റെ ഭാഗമായി അവർ, ഇതുവരെ പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്ക്​ മെയ്​ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്​. അതിന്​ ശേഷവും സമ്മതമറിയിച്ചില്ലെങ്കിൽ വാട്​സ്​ആപ്പ്​ സേവനം നഷ്​മാവും എന്നാണ്​ മുന്നറിയിപ്പ്​.

Tags:    
News Summary - Stop WhatsApp from implementing new privacy policy Centre to HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.