സ്​പോട്ടിഫൈ ജീവനക്കാർക്കും പണി കിട്ടും; കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ച് കമ്പനി

ടെക് ലോകത്ത് കൂട്ടപിരിച്ചുവിടലുകൾ തുടരുന്നു. ഏറ്റവും ഒടുവിലായി മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ ആണ് തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്​പോട്ടിഫൈ ആഗോളതലത്തിൽ തങ്ങളുടെ ആകെ ജീവനക്കാരുടെ ആറ് ശതമാനത്തെയാണ് പിരിച്ചുവിടുന്നത്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 600 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും കമ്പനി അറിയിച്ചു. അതേസമയം, പുതിയ നീക്കത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സി.ഇ.ഒ ഡാനിയർ ഇ.കെ അറിയിച്ചിട്ടുണ്ട്.

സ്‌പോട്ടിഫൈക്ക് ഇന്ത്യയിലടക്കം ആഗോളതലത്തിൽ ഏകദേശം പതിനായിരത്തോളം ജീവനക്കാരുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്‌പോട്ടിഫൈ 38 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പരസ്യ വരുമാനം ഗണ്യമായി കുറഞ്ഞതാണ് മ്യൂസിക് സ്ട്രീമിങ് ഭീമനെ കുഴക്കുന്നത്.

കോവിഡ് കാലത്ത് നേട്ടമുണ്ടാക്കിയ വിവിധ ടെക് കമ്പനികൾ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കോവിഡ് കാലത്ത് വൻ തോതിലാണ് വിവിധ കമ്പനികൾ തൊഴിലാളികളെ നിയമിച്ചിരുന്നത്. അതേസമയം, സാങ്കേതിക മേഖലയിലെ തൊഴിലാളികളെ വെട്ടിക്കുറക്കുന്നത് വിവിധ കമ്പനികൾ ഇനിയും തുടരുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.   

Tags:    
News Summary - Spotify lays off 600 employees globally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.