നെറ്റ്​ഫ്ലിക്​സ്​ കാരണം പൊറുതിമുട്ടി; ഒടുവിൽ കേസ്​ കൊടുത്ത്​ ബ്രോഡ്​ബാൻറ്​ കമ്പനി

അമേരിക്കൻ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമായ നെറ്റ്​ഫ്ലിക്​സിനെതിരെ കേസുകൊടുത്ത്​ ദക്ഷിണ കൊറിയയിലെ പ്രമുഖ ഇൻറർനെറ്റ്​ സേവനദാതാക്കളായ എസ്​.കെ ബ്രോഡ്​ബാൻറ്​​. കൊറിയക്കാർ കൂട്ടത്തോടെ നെറ്റ്​ഫ്ലിക്​സിലെ ഉള്ളടക്കങ്ങൾ കാണുന്നത്​ കാരണം നെറ്റ്​വർക്​ ട്രാഫിക്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾക്കുള്ള ചിലവ് നെറ്റ്​ഫ്ലിക്​സ് തന്നെ​ വഹിക്കണമെന്നുമാണ്​ ബ്രോഡ്​ബാൻറി​െൻറ വക്താവ്​ അറിയിച്ചിരിക്കുന്നത്​. ​

നെറ്റ്​ഫ്ലിക്​സിൽ കഴിഞ്ഞ ദിവസം മുതൽ പ്രദർശനമാരംഭിച്ച 'സ്​ക്വിഡ്​ ഗെയിം' എന്ന കൊറിയൻ വെബ്​ സീരീസാണ്​ സ്ഥിതി കൂടുതൽ വഷളാക്കിയത്​. ഇൗ സീരീസ്​ റിലീസായതോടെ രാജ്യത്ത്​ യൂട്യൂബിന്​ ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ഡാറ്റാ ട്രാഫിക് ജനറേറ്ററായി നെറ്റ്​ഫ്ലിക്​സ്​ മാറിയിരുന്നു.

ഇന്‍റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ക്ക് നെറ്റ്ഫ്ലിക്സ് ന്യായമായ പ്രതിഫലം നല്‍കണമെന്ന്​ അടുത്തിടെ സിയോള്‍ കോടതി നിർദേശിച്ചിരുന്നു. അതിന്​ പിന്നാലെയാണ്​ എസ്​.കെ ബ്രോഡ്ബാന്‍റ് പുതിയ കേസുമായി എത്തുന്നത്. ദക്ഷിണകൊറിയയിലെ ചില നിയമനിര്‍മ്മാതാക്കളും ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്​ഫോമുകൾ പ്രതിഫലം നല്‍കണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ആമസോൺ, ആപ്പിൾ, ഫെയ്സ്ബുക്ക് എന്നീ കമ്പനികൾ കൊറിയയിൽ നെറ്റ്‌വർക്ക് ഉപയോഗ ഫീസ് നൽകുന്നുണ്ട്​. ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള യൂട്യൂബും നെറ്റ്​ഫ്ലിക്​സും മാത്രം അത്​ നൽകുന്നില്ലെന്നും എസ്​.കെ ബ്രോഡ്​ബാൻഡ്​ ചൂണ്ടിക്കാട്ടി. അതേസമയം, വലിയ ഹിറ്റായ മാറിയ കൊറിയൻ സീരീസിന്​ അമേരിക്കയിലും വൻ വരവേൽപ്പാണ്​ ലഭിക്കുന്നത്​. ആദ്യമായി ഒരു കൊറിയൻ സീരീസിനെ​ യു.എസിൽ ടോപ്​ പൊസിഷനിൽ എത്തിക്കുന്നതും 'സ്​ക്വിഡ്​ ഗെയിം'ആണ്​.

Tags:    
News Summary - South Korea broadband firm sues Netflix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.