വാട്സാപ്പിൽ നിർണായക മാറ്റം; ഗ്രൂപ്പംഗങ്ങളുടെ എണ്ണം 1024 ആക്കി ഉയർത്തി

വാഷിങ്ടൺ: വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേർക്കാവുന്ന ആളുകളുടെ എണ്ണം വീണ്ടും ഉയർത്താനൊരുങ്ങി കമ്പനി. നേരത്തെ ഗ്രൂപ്പുകളിൽ ചേർക്കാവുന്നവരുടെ എണ്ണം 256ൽ നിന്നും 512 ആക്കി ഉയർത്തിയിരുന്നു. ഇത് വൈകാതെ 1,024 ആക്കുമെന്നാണ് റിപ്പോർട്ടുകൾ.


വാബീറ്റഇൻഫോയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പുതിയ ഫീച്ചർ ബീറ്റടെസ്റ്റർമാർക്ക് ലഭ്യമായെന്നാണ് വാർത്തകൾ. ഇതിന്റെ സ്ക്രീൻഷോട്ടുകളും പ്രചരിക്കുന്നുണ്ട്. വാട്സാപ്പിൽ പുതിയ ഗ്രൂപ്പുണ്ടാക്കിയോ നിലവിലുള്ളതിൽ കൂടുതൽ പേരെ ചേർത്തോ ഫീച്ചർ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാം.

വാട്സാപ്പിന്റെ പ്രധാന ഏതിരാളിയായ ടെലി​ഗ്രാം കൂടുതൽ ആളുകളെ ഗ്രൂപ്പിൽ ചേർക്കാൻ അവസരം നൽകുന്നുണ്ട്.

Tags:    
News Summary - Soon, WhatsApp groups to have up to 1,024 participants: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.