സമൂഹമാധ്യമ ആപുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സമൂഹമാധ്യമ ആപുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വാട്സാപ്പ്, ടെലഗ്രാം, സിഗ്നൽ തുടങ്ങിയ ആപുകളേയാവും ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് നിയന്ത്രിക്കുക. ആപുകളുടെ ദുരുപയോഗവും സുരക്ഷയും മുൻനിർത്തിയാണ് നിയന്ത്രണമെന്നാണ് കേ​ന്ദ്രസർക്കാർ വിശദീകരണം. ടെലി​കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഇതുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയവുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ആപുകളെ നിയന്ത്രിക്കുന്നത് ഇപ്പോൾ അത്യാവശ്യമായി വന്നിരിക്കുകയാണ്. സാ​ങ്കേതികവിദ്യ അതിവേഗത്തിൽ മാറുകയാണ്. ഇതിനൊപ്പം സമൂഹമാധ്യമ ആപുകളുടെ ദുരുപയോഗവും വർധിക്കും. നിലവിൽ ആപുകളെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗവും നമ്മുടെ കൈയിലില്ല. ആപുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതും അവയു​ടെ ദുരുപയോഗം തടയാനായി ഇവയു​ടെ മേൽ നിയന്ത്രണം കൊണ്ടു വരേണ്ടി വരുമെന്ന് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

എൻഡ് ടു എൻഡ് എൻസ്ക്രിപ്ഷനിൽ സർക്കാറും വാട്സാപ്പും തമ്മിലുള്ള പോര് ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് നിയന്ത്രണം സംബന്ധിച്ച വാർത്തകൾ. സർക്കാർ ഏജൻസികൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ ആപുകൾക്ക് ബാധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാർ വാദം. എന്നാൽ, സ്വകാര്യത മുൻനിർത്തി വിവരങ്ങൾ നൽകാനാവില്ലെന്ന് ആപുകൾ നിലപാടെടുത്തിരുന്നു.

Tags:    
News Summary - Social media communication apps may soon be regulated by DoT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.