ജനകീയ വിഡിയോ കോൺഫെറൻസിങ് ആപ് സ്കൈപിന്റെ പ്രവർത്തനം ഇന്നലെയോടെ അവസാനിച്ചു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്കൈപ് നിർത്തുന്നത് സംബന്ധിച്ച് കമ്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു. സൗജന്യ ആപായിരുന്ന സ്കൈപ് 2003ൽ ആണ് തുടങ്ങിത്.
വിഡിയോ കോൺഫറൻസിനുള്ള ആദ്യ ആപുകളിലൊന്നും ഇതാണ്. സ്വാഭാവികമായും ഇതു ജനകീയമായി. ഇംഗ്ലീഷിൽ സ്കൈപിങ്, സ്കൈപ് മീ തുടങ്ങിയ പ്രയോഗങ്ങൾ രൂപപ്പെട്ടതുപോലും ഈ ആപ് ജനകീയമായതോടെയാണ്. എന്നാൽ, കോവിഡ് കാലം എല്ലാം തകിടം മറിച്ചു.
സൂം, ഗൂഗ്ൾ മീറ്റ്, പോലുള്ള ആപുകളുടെ കടന്നുവരവോടെ ഈ പ്ലാറ്റ്ഫോമിന്റെ പ്രസക്തി നഷ്ടമായി. നിലവിൽ മൂന്ന് കോടി ഉപയോക്താക്കൾ സ്കൈപിനുണ്ട്. എന്നിട്ടും, അതിജീവിക്കാനാവില്ലെന്ന തിരിച്ചറിവിൽ മൈക്രോ സോഫ്റ്റ് നിർഭാഗ്യകരമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. 1996ൽ ഫില്‍ സിമ്മര്മാന് ആണ് സ്കൈപ് വികസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.