62 ഉപഗ്രഹങ്ങൾ കൂടി കണ്ടെത്തി; വ്യാഴത്തിൽ നിന്ന് കിരീടം തിരിച്ചു പിടിച്ച് ശനി

ഭൂമിയുടെ ഒരേയൊരു പ്രകൃത്യായുള്ള ഉപഗ്രഹമാണ് ചന്ദ്രൻ. സൗരയൂഥത്തിലെ മറ്റു പല ഗ്രഹങ്ങൾക്കും ഇതുപോലെ നിരവധി ഉപഗ്രഹങ്ങൾ ഉണ്ട്. വർഷങ്ങളോളം ഉപഗ്രഹങ്ങളുടെ കാര്യത്തിൽ കിരീടം വെച്ച രാജാവായിരുന്നു ശനി. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ വ്യാഴത്തിനു ചുറ്റും 12 പുതിയ ഉപഗ്രഹങ്ങൾ വലംവെക്കുന്നത് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയതോടെ ശനിയുടെ കിരീടം നഷ്ടമായി. പുതിയ ഉപഗ്രഹങ്ങൾ കൂടി വന്നതോടെ 95 ആയി വ്യാഴത്തിന്റെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം.

എന്നാൽ ഇപ്പോൾ ശനിക്കു ചുറ്റും പരിക്രമണം ചെയ്യുന്ന 62പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് കൊളംബിയ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ജ്യോതി ശാസ്ത്രജ്ഞർ. ഇതോടെ വ്യാഴത്തെ പിന്തള്ളി 145 ഉപഗ്രഹങ്ങളുമായി ശനി കിരീടം ഉറപ്പിച്ചു.

100ലേറെ ഉപഗ്രഹങ്ങളുള്ള ആദ്യ ഗ്രഹമെന്ന പദവിയും ശനിക്ക് സ്വന്തമായി. ഈ കണ്ടെത്തലിനു മുമ്പേ 83 ഉപഗ്രഹങ്ങളായിരുന്നു ശനിക്ക് ഉണ്ടായിരുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം.

Tags:    
News Summary - Saturn wins game of moons dethrones Jupiter as planet with most satellites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.