‘അജ്ഞാത നമ്പറുകളിൽ നിന്ന് വാട്സ്ആപ്പിൽ കോളുകളും സന്ദേശങ്ങളും’; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം,

നിങ്ങൾക്ക് +254, +84, +63, +62 പോലുള്ള അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് വാട്സ്ആപ്പിൽ മിസ്ഡ് കോളുകളോ സന്ദേശങ്ങളോ കോളുകളോ ലഭിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, അത്തരം നമ്പറുകൾ എത്രയും പെട്ടന്ന് "റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യണമെന്നാണ്" വിദഗ്ധർ പറയുന്നത്.

സാധാരണക്കാർ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകാതിരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) ജാഗ്രതാ നിർദേശവുമായി രംഗത്തുവന്നിട്ടുണ്ട്.

ഇത്തരം അന്താരാഷ്‌ട്ര നമ്പറുകൾക്ക് "സിംഗപ്പൂർ, വിയറ്റ്‌നാം, മലേഷ്യ" എന്നീ രാജ്യങ്ങളിൽ നിന്നുള്ളതാണെന്നും അവയുപയോഗിച്ച് സൈബർ കുറ്റവാളികൾക്ക് സാമ്പത്തിക വിവരങ്ങൾ ചോർത്താൻ കഴിയുമെന്നും ഗവൺമെന്റിന് വേണ്ടി പ്രവർത്തിക്കുന്ന ഡാറ്റാ അനാലിസിസിലും ഫോറൻസിക്കിലുമുള്ള വിദഗ്ധർ എ.എൻ.ഐയോട് പറഞ്ഞു. ഈ അന്താരാഷ്ട്ര നമ്പറുകൾ രാജ്യത്തെ തട്ടിപ്പുകാർക്ക് ചില ഏജൻസികൾ വിൽക്കുന്നതാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.




 "ഇതൊരു പുതിയ സൈബർ ക്രൈം ട്രെൻഡാണ്. ഇന്ത്യയിലുടനീളമുള്ള നിരവധിയാളുകൾക്ക് +254, +84, +63, +1(218) അല്ലെങ്കിൽ മറ്റ് അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് വാട്സ്ആപ്പിൽ കോളുകളും മിസ്ഡ് കോളുകളും വരുന്നുണ്ട്. ചിലർ ഇതിനകം സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളായി മാറിയിട്ടുമുണ്ട്. ഇതിപ്പോൾ പതിവായിട്ടുണ്ട്. - സൈബർ ഇന്റലിജൻസ്, ഡിജിറ്റൽ ഫോറൻസിക്‌സിലെ ഒരു വിദഗ്ധൻ എ.എൻ.ഐയോട് പ്രതികരിച്ചു.

+243 എന്ന കോഡിൽ തുടങ്ങുന്ന നമ്പറിൽ നിന്ന് ഒരാൾക്ക് വന്ന സന്ദേശം ചുവടെ നൽകിയിരിക്കുന്നു..
"Hello, my name is Allena, may I take a few minutes of your time?"
"Now that the 5G era of the Internet has arrived, there are already many people who make money through the Internet. I believe you know it too. I must be added to make money. If you don't speak, you may miss an opportunity at a turning point in your life. There are not many opportunities. I hope you see and then respond to my message,"

ഇത്തരം നമ്പറുകളിൽ നിന്ന് കോളുകളോ സന്ദേശങ്ങ​ളോ വന്നാൽ, അതിലേക്ക് യാതൊരു കാരണവശാലും തിരിച്ച് വിളിക്കാനോ, മെസ്സേജുകൾ അയക്കാനോ പാടില്ല. മറിച്ച്, ആ നമ്പറിന്റെ കോൺടാക്ട് ഇൻഫോയിൽ പോയി, ആദ്യം റിപ്പോർട്ട് ചെയ്തതിന് ശേഷം ബ്ലോക് ചെയ്യുക. 



Tags:    
News Summary - Receiving calls from international numbers? here's what to do

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.