ട്രെയിനിൽ രാത്രി മൊബൈൽ ചാർജ്​ ചെയ്യുന്നതിന്​​ നിരോധനം; കാരണമിതാണ്​​

യാത്രകളിലും മറ്റും സ്​മാർട്ട്​ഫോണുകൾ ഒഴിവാക്കാൻ പറ്റാത്ത കാലത്താണ്​ നാം ജീവിക്കുന്നത്​. യാത്രകളിലെ വിരസതയകറ്റാൻ പലരും ആശ്രയിക്കുന്നത്​ ഫോണുകളെ തന്നെയാണ​്​. പ്രത്യേകിച്ച്​ ട്രെയിൻ യാത്രകളിൽ. ട്രെയിനിൽ ചാർജ്​ ചെയ്യാനുള്ള സോക്കറ്റുള്ളതിനാൽ, ആളുകൾ യാതൊരു നിയന്ത്രണവുമില്ലാതെയാണ്​ ഫോൺ ഉപയോഗിക്കാറുള്ളത്​. എന്നാൽ, ഇനിമുതൽ അത്തരക്കാർ സൂക്ഷിക്കേണ്ടതുണ്ട്​.

കാരണം മറ്റൊന്നുമല്ല, ട്രെയിനുകളിലെ രാത്രി യാത്രകളിൽ ഫോണുകളും ലാപ്​ടോപ്പുകളും ചാർജ്​ ചെയ്യുന്നതിന്​ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്​ റെയിൽവേ. തീപിടുത്തം ഒഴിവാക്കാനാണ്​ നടപടി. രാത്രി 11 മണിമുതൽ പുലർച്ചെ അഞ്ച്​ മണിവരെ ട്രെയിനിനകത്തെ ചാർജിങ്​ സോക്കറ്റ്​ പ്രവർത്തന രഹിതമായിരിക്കും.

ചാർജിങ്​ ഡോക്കുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചുകൊണ്ട് വെസ്റ്റേൺ റെയിൽ‌വേ മാർച്ച് 16 മുതൽ പുതിയ നിയമം നടപ്പാക്കിത്തുടങ്ങിയതായി ഇന്ത്യൻ റെയിൽ‌വേയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ റെയിൽ‌വേകൾ‌ക്കുമുള്ള റെയിൽ‌വേ ബോർഡിന്‍റെ നിർദേശമാണിതെന്നും അദ്ദേഹം അറിയിച്ചു.

ട്രെയിനുകളിലെ ചാർജ്ജിങ്​ സ്റ്റേഷനുകൾ രാത്രി 11 മുതൽ രാവിലെ അഞ്ച്​ വരെ ഓഫ് ചെയ്യണമെന്ന് 2014ൽ തന്നെ ഇന്ത്യൻ റെയിൽവേ ബോർഡ് കമ്മീഷണർ ശുപാർശ ചെയ്തിരുന്നു. ട്രെയിനുകളിൽ തീപിടുത്തം പതിവായ സാഹചര്യത്തിലാണ്​ നിർദേശങ്ങൾ റെയിൽവേ ആവർത്തിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഓവർ ചാർജിങ്​ തീപിടിത്തത്തിന് ഒരു പ്രധാന കാരണമാണെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്​.

Tags:    
News Summary - Railway Bans Charging of Mobiles Laptops in Trains at Night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.