പബ്​ജി ഇന്ത്യയിലേക്ക്​ തിരിച്ചുവരുമോ ? സൂചന നൽകി ഔദ്യോഗിക ടീസർ വിഡിയോ, മിനിറ്റുകൾക്കകം നീക്കം ചെയ്​തു

ഇന്ത്യയിലെ മൊബൈൽ ഗെയിമർമാരെ നിരാശയുടെ പടുകുഴിയിലേക്കാഴ്​ത്തിയ സംഭവമായിരുന്നു പ്ലെയർ അൺനൗൺ ബാറ്റിൽഗ്രൗണ്ട്​ അഥവാ പബ്​ജി മൊബൈലി​െൻറ നിരോധനം. ചൈനീസ്​ അതിർത്തിയിലുണ്ടായ സംഘർഷത്തിന്​ പിന്നാലെ രാജ്യത്ത്​ ഉടലെടുത്ത ചൈന വിരുദ്ധ വികാരമായിരുന്നു പബ്​ജിയടക്കമുള്ള ആപ്പുകളുടെ നിരോധനത്തിലേക്ക്​ നയിച്ചത്​.

എന്നാൽ, പബ്​ജി ഇന്ത്യയിലേക്ക്​ തിരിച്ചെത്താൻ പോകുന്നതി​െൻറ സൂചനയുമായി എത്തിയിരിക്കുകയാണ്​ പബ്​ജി ഇന്ത്യയുടെ ഒൗദ്യോഗിക യൂട്യൂബ്​ ചാനൽ. ഒരു ടീസർ വിഡിയോ പങ്കുവെച്ചുകൊണ്ടാണ്​ അവർ അതി​െൻറ സൂചന നൽകിയത്​. ആറ്​ സെക്കൻറുകളുള്ള വിഡിയോ പുറത്തുവന്നതോടെ പബ്​ജി പ്രേമികൾ ആഘോഷം തുടങ്ങിയെങ്കിലും അൽപ്പസമയം മാത്രമായിരുന്നു അതിന്​ ആയുസുണ്ടായിരുന്നത്​. നിമിഷങ്ങൾക്കകം വിഡിയോ യൂട്യൂബ്​ ചാനലിൽ നിന്ന്​ നീക്കം ചെയ്യപ്പെട്ടു. ആറ്​ സെക്കൻറുകൾ മാത്രമുള്ള മൂന്നിലധികം വിഡിയോകൾ നിരന്തരം അവർ പോസ്റ്റ്​ ചെയ്​തിരുന്നു. എല്ലാം നീക്കം ചെയ്യപ്പെടുകയും ചെയ്​തു.

എപ്പോഴാണ്​ ഗെയിം തിരിച്ചെത്തുകയെന്ന്​ വെളിപ്പെടുത്തുന്നില്ലെങ്കിലും 'പബ്​ജി മൊബൈൽ ഇന്ത്യ കമിംഗ്​ സൂൺ' എന്ന്​ വിഡിയോയിൽ പറയുന്നുണ്ട്​. അതേസമയം, കഴിഞ്ഞ വർഷത്തി​െൻറ തുടക്കത്തിലും പബ്​ജി ഇതേ രീതിയിലുള്ള ടീസർ വിഡിയോ പബ്​ജി ഇന്ത്യ പുറത്തുവിട്ടിരുന്നു. കൂടാതെ, ഇന്ത്യയിലിരുന്ന് വിപിഎന്നും മറ്റും ഉപയോഗിച്ച്​​ പബ്​ജിയുടെ ദക്ഷിണ കൊറിയൻ വകഭേദം കളിക്കുന്നവരെ പബ്​ജിയുടെ മാതൃകമ്പനിയായ ക്രാഫ്​റ്റൺ വ്യാപകമായി ബ്ലോക്ക്​ ചെയ്തിട്ടുമുണ്ട്​. എന്തായാലും ഗെയിമി​െൻറ ഉടമകൾ എത്രയും പെട്ടന്ന്​ ഇന്ത്യയിലേക്ക്​ തിരിച്ചെത്താനുള്ള പരിശ്രമം ഇപ്പോഴും തുടരുന്നുണ്ട്​. അതി​െൻറ ഭാഗമായി സർക്കാരുമായി നിരന്തരം ചർച്ചകളും നടത്തുന്നുണ്ട്​. 

Tags:    
News Summary - PUBG Mobile India Launch Teaser Video Surfaces Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.