ചെറിയ കുട്ടികൾ പോലും അടിമകളായി; പബ്​ജിക്ക്​ ഇനിയൊരു തിരിച്ചുവരവില്ലെന്ന്​ കേന്ദ്രം

ന്യൂഡൽഹി: പബ്​ജി മൊബൈൽ എന്ന ലോകപ്രശസ്​ത ഗെയിം ഇന്ത്യയിൽ നിരോധിച്ചിട്ട്​ ദിവസങ്ങളായി. കോടിക്കണക്കിന്​ പബ്​ജി പ്രേമികളെ നിരാശരാക്കിയ നിരോധനം നീക്കാൻ പോവുകയാണെന്നും ഉടൻ ഗെയിം തിരിച്ചുവരുമെന്നും സമീപകാലത്ത്​ വാർത്തകൾ വന്നിരുന്നു. എന്നാൽ, എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്ന നിലപാടിലാണ്​ കേന്ദ്ര സർക്കാർ.

പബ്ജിയുടെ നിരോധനം ശാശ്വതമാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് ആണ്​ റിപ്പോര്‍ട്ട് ചെയ്യുന്നത്​. അക്രമാസക്തമായ ഗെയിമാണ് പബ്ജിയെന്നും അതിനാൽ ഇന്ത്യയിൽ അനുവദിക്കാനാകില്ലെന്നുമാണ്​ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്​. ചെറിയ കുട്ടികൾ പോലും പബ്​ജിക്ക്​ അടിമകളായി. യുവാക്കളെ വഴിതെറ്റിക്കുന്ന പബ്​ജി അവർക്ക്​ വൻ ഭീഷണിയാണുയർത്തുന്നത്​. ഇന്ത്യൻ സൈബർ ഇടത്തിൽ ഇതുപോലൊരു ഗെയിം അനുവദിക്കാൻ ഞങ്ങൾക്ക്​ കഴിയില്ലെന്നുമാണ്​ സർക്കാരി​െൻറ പ്രതികരണം.

ചൈനീസ്​ കമ്പനിയായ ടെൻസെൻറ്​ ഗെയിംസുമായി സഹകരിച്ചായിരുന്നു കൊറിയൻ ഗെയിമിങ്​ കമ്പനിയായ പബ്​ജി കോർപറേഷൻ 'പബ്​ജി മൊബൈൽ' ഇന്ത്യയിൽ അവതരിപ്പിച്ചത്​. അതിർത്തി പ്രശ്​നങ്ങളെ തുടർന്ന്​ രാജ്യത്ത്​ ചൈന വിരുദ്ധ വികാരം ഉടലെടുത്ത പശ്ചാത്തലത്തിൽ പ്രതികാര നടപടിയെന്നോണം നൂറിലധികം ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. അതിൽ ഇന്ത്യയിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന ഷോട്ട്​ വിഡിയോ ആപ്പായ ടിക്​ടോകും പബ്​ജിയും ഉൾപ്പെടും.

നിരോധനം വമ്പൻ പ്രതിസന്ധി സൃഷ്​ടിച്ചതോടെ എങ്ങനെയെങ്കിലും ഇന്ത്യയിൽ തിരിച്ചെത്താൻ ശ്രമം തുടങ്ങിയ പബ്​ജി ടെൻസെൻറ്​ ഗെയിംസുമായുള്ള ബദ്ധം ഒഴിവാക്കുകയും ചില ഇന്ത്യന്‍ കമ്പനികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരി​െൻറ നിലപാട്​ വ്യക്​തമാക്കിയതോടെ ഇനിയൊരു തിരിച്ചുവരവ്​ പബ്​ജിക്ക്​ സാധ്യമായേക്കില്ല.

ഉപഭോക്​താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള നിരവധി സുരക്ഷാ പ്രശ്​നങ്ങളാണ്​ പബ്​ജിയും ടിക്​ടോകുമടക്കമുള്ള ചൈനീസ്​ ആപ്പുകൾക്കെതിരെ കേന്ദ്രം ഉന്നയിച്ചത്​. പബ്​ജി മൊബൈൽ കാരണം നിരവധി മരണങ്ങളും അപകടങ്ങളും ധന നഷ്​ടങ്ങളും രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടതും ഗെയിമിനെതിരെയുള്ള നടപടിക്ക്​ കാരണമായി.

Tags:    
News Summary - PUBG Mobile India Ban is Permanent, Game Too Violent to be Allowed Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.