പവർ പോയിന്റ് സഹസ്ഥാപകൻ ഡെന്നിസ് ഓസ്റ്റിൻ അന്തരിച്ചു

കാലിഫോർണിയ: പവർ പോയിന്റ് പ്രസന്റേഷൻ സഹസ്ഥാപകൻ ഡെന്നിസ് ഓസ്റ്റിൻ (76) അന്തരിച്ചു. സെപ്തംബർ ഒന്നിന് കാലിഫോർണിയയിലെ ലോസ് അൾടോസിലായിരുന്നു അന്ത്യം. അദ്ദഹത്തിന് ശ്വാസകോശ അർബുദമുണ്ടായിരുന്നുവെന്നും അത് പിന്നീട് തലച്ചോറിനെ ബാധിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ മകൻ മൈഖൽ ഓസ്റ്റിൻ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.

ഫോർത്തോട്ട് (Forethought) എന്ന സോഫ്റ്റ്‌വെയർ കമ്പനിയിൽ വെച്ച് ഡെന്നിസ് ഓസ്റ്റിനും റോബേർട്ട് ഗാസ്‌കിൻസും ചേർന്ന് 1987-ലായിരുന്നു പവർ പോയിന്റ് വികസിപ്പിച്ചത്. എന്നാൽ, സോഫ്റ്റ്‌വെയർ പുറത്തിറങ്ങി ഏതാനും മാസങ്ങൾക്ക് ശേഷം മൈക്രോസോഫ്റ്റ് 14 മില്ല്യൺ ഡോളർ നൽകി അത് ഏറ്റെടുക്കുകയായിരുന്നു. 1985 മുതൽ 1996 ൽ വിരമിക്കുന്നതു വരെ പവർ പോയിന്റിന്റെ പ്രൈമറി ഡെവലപ്പറായും ഡെന്നിസ് ഓസ്റ്റിൻ പ്രവർത്തിക്കുകയുണ്ടായി.

1993 ൽ പവർ പോയിന്റിന് 100 മില്ല്യൺ ഡോളറിന്റെ വിൽപ്പനയുണ്ടാവുകയും മൈക്രോസോഫ്റ്റ് പവർ പോയിന്റിനെ തങ്ങളുടെ ഓഫീസ് പ്രോഗ്രാം സ്യൂട്ടിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു. ഓരോ ദിവസവും 30 മില്ല്യണിലധികം പ്രസന്റേഷനുകൾ പവർ പോയിന്റിൽ നിർമിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ.

Tags:    
News Summary - PowerPoint co-creator Dennis Austin passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.