സ്ത്രീകളെയൊന്നും കാണുന്നില്ലല്ലോ​? ട്വിറ്റർ മസ്കിനു മുമ്പും പിമ്പും ഇങ്ങനെയാണ് -ഫോട്ടോ

ന്യൂയോർക്: ഇലോൺ മസ്ക് ഏറ്റെടുത്ത ശേഷം അത്ര സുഗമമല്ല ട്വിറ്ററിന്റെ പോക്ക്. മസ്കിന്റെ സ്ഥാനാരോഹണത്തിനു ശേഷം പകുതിയിലേറെ ജീവനക്കാർ ട്വിറ്ററിന്റെ പടിയിറങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ട്വിറ്റർ, ഇലോൺ മസ്കിനും മുമ്പും ശേഷവും എന്ന പേരിൽ പ്രചരിക്കുന്ന ഒരു ചിത്രം ചർച്ചയാവുകയാണ്.

മസ്കിനു മുമ്പ് വനിത ജീവനക്കാർ സജീവമായിരുന്നു ട്വിറ്റർ. എന്നാൽ മസ്ക് വന്നശേഷം വനിത ജീവനക്കാരുടെ എണ്ണം വളരെ ശുഷ്കമായിരിക്കുകയാണ്.

അന്ന് ട്വിറ്ററിൽ ലിംഗഭേദമില്ലായിരുന്നു. ആദ്യ ഫോട്ടോയിൽ കൂടുതലും സ്ത്രീകളാണുള്ളത്. രണ്ടാമത്തെ ഫോട്ടോയിൽ രണ്ട് സ്ത്രീകൾ മാത്രം. മസ്കിനെയും ചിത്രത്തിൽ കാണാം.

ശനിയാഴ്ച മസ്ക് തന്നെയാണ് രണ്ടാമത്തെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ട്വിറ്റർ ആസ്ഥാനത്ത് നടന്ന കോഡ് റിവ്യൂ യോഗത്തിൽ പ​ങ്കെടുത്തു മടങ്ങുന്നു എന്നു സൂചിപ്പിച്ചായിരുന്നു പോസ്റ്റ്. ട്വിറ്റർ കാഡർമാർക്കൊപ്പം എന്നായിരുന്നു മസ്കിന്റെ ഫോട്ടോ കാപ്ഷൻ.

തുടർന്ന് എന്തുകൊണ്ടാണ് കമ്പനിയിൽ ലിംഗസമത്വം പാലിക്കാത്തതെന്ന് നെറ്റിസൺസ് ചോദിച്ചു. ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായിരുന്നപ്പോൾ ഉള്ള അവസ്ഥയെന്നാണ് ചിലർ ഫോട്ടോക്ക് പ്രതികരിച്ചത്. അന്ന് നാമമാത്ര വനിതകളെയായിരുന്നു ട്രംപ് നിയമിച്ചിരുന്നത്.

Tags:    
News Summary - Photos of twitter office before and after elon musk shock internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.