ഇടനിലക്കാരില്ല; ഫോൺപേ ഇനി നേരിട്ട്​ ഇൻഷുറൻസുകൾ വിൽക്കും

ഇടനിലക്കാരില്ലാതെ ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സുകള്‍ വാങ്ങാനുള്ള സൗകര്യവുമായി ഡിജിറ്റൽ പേയ്​മെൻറ്​ ആപ്പായ ഫോൺപേ. ഫ്ലിപ്​കാർട്ടിന്​ കീഴിലുള്ള ഫോണ്‍പേ ആരോഗ്യ- ജനറല്‍ ഇന്‍ഷുറന്‍സുകളായിരിക്കും വിതരണം ചെയ്യുക. ഫോണ്‍പേക്ക്​ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ) ഇന്‍ഷുറന്‍സ് ബ്രോക്കിങ് ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്​.

ഫോണ്‍പേ 2020ല്‍ തന്നെ കോര്‍പ്പറേറ്റ് ഇന്‍ഷുറന്‍സ് ലൈസന്‍സുമായി, ഇന്‍ഷുറന്‍സ് മേഖലയിലേക്ക്​ രംഗപ്രവേശം ചെയ്തിരുന്നു. ഓരോ വിഭാഗത്തിലേയും മൂന്നു ഇന്‍ഷുറന്‍സ് കമ്പനികളുമായി മാത്രമായിരുന്നു ഇതുവരെ ഫോണ്‍പേയുടെ​ ഇടപാടുകൾ. എന്നാൽ, പുതിയ 'ഡയറക്ട് ബ്രോക്കിംഗ്' ലൈസൻസ് ഉപയോഗിച്ച്, ഇന്ത്യയിലെ എല്ലാ ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാം. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നാണു വിലയിരുത്തല്‍.

ഇന്ത്യയില്‍ ഫോണ്‍പേയ്ക്ക് 30 കോടി ഉപയോക്താക്കളാണുള്ളത്​​. ഡയറക്ട് ലൈസന്‍സ് വഴി ഉപയോക്താക്കളുടെ ആവശ്യാനുസരങ്ങള്‍ക്കനുസരിച്ചുള്ള ഇന്‍ഷുറന്‍സുകള്‍ കമ്പനിക്കു നല്‍കാം. അനുയോജ്യമായ ഇന്‍ഷുറന്‍സ് പോളിസികള്‍ അന്വേഷിച്ച് ഇന്‍ഷുറന്‍സ് കമ്പനി ശാഖകളോ വെബ്സൈറ്റുകളോ കയറിയിറങ്ങേണ്ടതില്ല. നിങ്ങുടെ ആവശ്യങ്ങള്‍ നല്‍കി ഞൊടിയിടയില്‍ ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ പോളിസികള്‍ തെരഞ്ഞെടുക്കാം.

Tags:    
News Summary - PhonePe gets IRDAI license to serve as direct insurance broker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.