Photo : Reuters

ഫോൺപേയുടെ പാതയിൽ പേടിഎമ്മും; മൊബൈൽ റീചാർജിന് സർജാർജ് ഈടാക്കും

ഫോൺപേക്ക് പിന്നാലെ ഇന്ത്യയിലെ പ്രമുഖ യു.പി.ഐ ആപ്പായ പേടിഎമ്മും മൊബൈൽ റീചാർജുകൾക്ക് സർചാർജ് ഈടാക്കുമെന്ന് പ്രഖ്യാപിച്ചു. ഒരു രൂപമുതൽ ആറ് രൂപ വരെയാണ് സർചാർജായി പിടിക്കുക. റീചാർജ് തുകയുടെ അടിസ്ഥാനത്തിലായിരിക്കും അധിക ചാർജ് പിടുത്തം. 100 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കാണ് നിലവിൽ സർചാർജ് നൽകേണ്ടിവരിക.

യു.പി.ഐ വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയോ പേടിഎം വാലറ്റ് വഴിയോ നടത്തുന്ന എല്ലാ പേടിഎം മൊബൈൽ റീചാർജുകൾക്കും സർചാർജ് ബാധകമായിരിക്കും. പേടിഎം വാലറ്റിൽ നിന്നും പണം പിൻവലിച്ച് റീചാർജ് ചെയ്യുന്നവർക്ക് മുൻപ് സർചാർജിന് ഇളവുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ ഇളവുകളും നീക്കി. അതേസമയം, എല്ലാ ഉപയോക്താക്കളിൽ നിന്നും സർചാർജ് ഈടാക്കിയേക്കില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

50 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കാണ് പ്രൊസസിങ് ഫീ എന്ന പേരിൽ ഫോൺ പേ ഒരു തുക ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നത്. എന്നാൽ ഇത് ചെറിയ പരീക്ഷണമാണെന്നും എല്ലാവരിൽ നിന്നും തുക ഈടാക്കുന്നില്ലെന്നുമാണ് ഫോൺ പേയും വിശദീകരിച്ചത്. അതേസമയം, മൊബൈൽ റീചാർജുകൾക്ക് തങ്ങൾ യാതൊരുവിധ സർചാർജും ഈടാക്കുന്നില്ലെന്നാണ് ഗൂഗിൾ പേയും ആമസോൺ പേയും വ്യക്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - Paytm Starts Taking Surcharge on Mobile Recharges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.