പുതിയ സവിശേഷതയുമായി വാട്സ് ആപ്പ്. തീവണ്ടിയുടെ സ്ഥാനം അറിയുന്ന 'റെഡ് റെയിൽ' എന്ന ഓപ്ഷൻ അധികമായി ഉടൻ അവതരിപ്പിക്കും. കുറഞ്ഞ ഇന്‍റർനെറ്റ് സൗകര്യത്തിലും കൃത്യമായി വണ്ടിയുടെ സ്ഥാനവും മറ്റ് വിവരങ്ങളും അറിയാനാകുമെന്ന പ്രത്യേകതയാണിത്.
ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ബസ് ബുക്കിങ് ആപ്പായ റെഡ് റെയിൽ ആണ് വാട്സ് ആപ്പിൽ പുതിയ സവിശേഷത അവതരിപ്പിക്കുന്നത്. തികച്ചും സൗജന്യമായി റെഡ് റെയിലിന്‍റെ സൗകര്യം പ്രയോജനപ്പെടുത്താമെന്നും ഫോണിൽ പുതിയതായി ഒന്നും ഡൗൺലോഡ് ചെയ്യേണ്ടി വരില്ലെന്നും റെഡ് റെയിലിന്‍റെ ചീഫ് ബിസിനസ് ഓഫീസർ പരീക്ഷിത് ചൗധരി അറിയിച്ചു.
റെഡ് റെയിൽ ആപ്പ് ഇതിന് മുമ്പും ആന്‍ട്രോയിഡ് ഫോണുകളിൽ പരീക്ഷിച്ച് വിജയിച്ചതാണ്. രാജ്യത്തെ ഏത് സ്ഥലത്തെയും ഇന്‍റർസിറ്റി പാസഞ്ചറുകളെ കുറിച്ചുമുള്ള വിവരം വാട്സ് ആപ്പിലൂടെ ലഭ്യമാക്കും.
ദിനംപ്രതി ലക്ഷക്കണക്കിന് തീവണ്ടി യാത്രികർ ഉള്ള രാജ്യമാണ് ഇന്ത്യ. മഹാമാരിക്ക് മുമ്പ് 2.2 കോടി ആളുകൾ ദിനംപ്രതി യാത്ര ചെയ്തിരുന്നു. ഇതിൽ സാരമായി കുറവാണ് കോവിഡ് ഉണ്ടാക്കിയത്. വീണ്ടും യാത്രികർ തിരിച്ച് വരുന്ന സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിൽ തന്നെ പുതുമ വരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.