Image: M. Arif Ali / White Star

'വാക്സിനേഷന്​ വിസമ്മതിച്ചാൽ സിം കാർഡ്​ ബ്ലോക്ക്​ ചെയ്യും'; പ്രഖ്യാപനവുമായി പാകിസ്​താനിലെ പഞ്ചാബ്​ പ്രവിശ്യ

ഇസ്​ലാമാബാദ്​: കോവിഡ്​ 19 പ്രതിരോധ വാക്സിനെടുക്കുന്നവർക്ക് അമേരിക്കൻ പ്രസിഡൻറ്​​ ജോ ബൈഡൻ ബിയർ വാഗ്ദാനം ചെയ്​തതും വാഷിങ്ടൺ സംസ്ഥാനം വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കാനായി പൗരന്മാർക്ക്​ കഞ്ചാവ്​ വാഗ്​ദാനം ചെയ്​തതുമൊക്കെ വലിയ വാർത്തയായി മാറിയിരുന്നു. എന്നാൽ, പാകിസ്​താനിലെ പഞ്ചാബ്​ പ്രവിശ്യയുടെ സർക്കാർ വാക്​സിനെടുക്കാൻ വിസമ്മതിക്കുന്നവർക്ക് നേരെ​ ഭീഷണിയുമായാണ്​ രംഗത്തെത്തിയിരിക്കുന്നത്​.

വാക്​സിൻ കുത്തിവെക്കാൻ തയാറാവാത്തവരുടെ സിം കാർഡുകൾ ബ്ലോക്ക്​ ചെയ്യുമെന്നാണ്​ സർക്കാർ അറിയിച്ചത്​. ''പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിൽ ആളുകൾ വളരെ മടി കാണിക്കുകയാണെന്നും അതിനാലാണ്​ ഇത്തരം കടുത്ത തീരുമാനമെടുത്തതെന്നും'' സർക്കാർ വക്താവ് വ്യക്​തമാക്കി. പഞ്ചാബ്​ ആരോഗ്യ മന്ത്രി ഡോ. യാസ്​മി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ്​ തീരുമാനമായത്​. കുത്തിവെപ്പിന്​ വിസമ്മതിക്കുന്ന സിവിൽ തൊഴിലാളികൾക്ക്​ ജൂലൈ മുതൽ ശമ്പളം നൽകില്ലെന്ന്​ സിന്ധ് പ്രവിശ്യയിലെ അധികൃതർ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ പഞ്ചാബിൽ നിന്നുള്ള അറിയിപ്പ്​.

വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി കടുത്ത പരിശ്രമം നടത്തുന്നുണ്ടെങ്കിലും പാക്കിസ്താനിൽ ഫസ്റ്റ്​ ഡോസ്​ വാക്​സിനെടുത്ത മൂന്ന്​ ലക്ഷത്തിലധികം ആളുകൾ രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ വരാതിരുന്നത്​ വലിയ പ്രതിസന്ധിയാണ്​ സൃഷ്​ടിച്ചിരിക്കുന്നത്​. 

Tags:    
News Summary - Pakistan province to block SIM cards of people who refusing to be vaccinated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.