കേരളത്തിൽ 14,000ന്​ മുകളിൽ സൈറ്റുകൾ; 4ജി നെറ്റ്‌വർക്ക് ആധിപത്യം ശക്‌തിപ്പെടുത്തി ജിയോ

കൊച്ചി: ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൂടുതൽ സൈറ്റുകൾ സ്​ഥാപിച്ച്​ റിലയൻസ് ജിയോ 4ജി നെറ്റ്‌വർക്ക് ആധിപത്യം ശക്‌തിപ്പെടുത്തുന്നു. 2021ന്‍റെ ആരംഭത്തിൽ 4ജി നെറ്റ്‌വർക്ക് 15 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 2021 അവസാനിക്കുമ്പോൾ സംസ്ഥാനത്തിലുടനീളം 14000ന്​ മുകളിൽ 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ സ്ഥാപിച്ച്​ കേരളത്തിലെ ഏറ്റവും വിപുലമായ 4ജി നെറ്റ്‌വർക്ക് സേവനദാതാവായിരിക്കുകയാണ്.

ഈ പുതിയ വിപുലീകരണ പദ്ധതിയോടെ ജിയോയുടെ 4ജി നെറ്റ്‌വർക്ക് ആധിപത്യം ശക്തിപ്പെടുകയും കൂടാതെ ഉയർന്ന നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ജനങ്ങളെ സഹായിക്കുകയും ചെയ്യും. 2020 ഏപ്രിൽ മുതൽ ഡാറ്റയുടെ ഉപഭോഗം 40 ശതമാനമാണ്​ കൂടിയത്.

ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല, ബുദ്ധിമുട്ടുള്ള വിദൂര ഭൂപ്രദേശങ്ങളെയും ആദിവാസി ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിലും ജിയോ വിജയിച്ചു. ഇതിൽ പൊതുജനങ്ങളുടെ അഭ്യർത്ഥന അനുസരിച്ച്​ കമ്പനി ഏകദേശം 31 ടവറുകളാണ് 2021ൽ സ്ഥാപിച്ചത്.

കണക്റ്റിവിറ്റി എല്ലായ്പ്പോഴും പ്രശ്നമുള്ള ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത കോവിഡ്​ മഹാമാരി തുറന്നുകാട്ടി. വീട്ടിൽ നിന്നുള്ള ജോലി, ഓൺലൈൻ വിദ്യാഭ്യാസം, ഒ.ടി.ടി പ്ലാറ്റ്ഫോം വഴി കോളുകളുടെയും വിനോദത്തിന്‍റെയും വർധിച്ച ഉപയോഗം എന്നിവ ഡാറ്റക്കുള്ള ഡിമാൻഡും ഉപയോഗവും വർധിപ്പിക്കാൻ കാരണമായി.

Tags:    
News Summary - Over 14,000 sites in Kerala; jio strengthens 4G network dominance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.