ചാറ്റ് ജി.പി.ടിയും മാതൃകമ്പനിയായ ഓപൺ എ.ഐയും ഇപ്പോൾ സംസാരിക്കുന്നത് അവരുടെ ‘ഓപറേറ്ററെ’ കുറിച്ചാണ്. എന്താണിത് സംഭവം? ചാറ്റ് ജി.പി.ടി ഒരു സമ്പൂർണ എ.ഐ ചാറ്റ് ബോട്ടാണെങ്കിൽ ‘ഓപറേറ്റർ’ ഒരു എ.ഐ ഏജന്റാണ്. അതായത്, നമ്മുടെ പ്രതിനിധിയായി സ്വതന്ത്രമായി കാര്യങ്ങൾ നിർവഹിക്കാൻ ശേഷിയുള്ള ഏജന്റാണെന്നർഥം. ടാസ്കുകൾ പൂർത്തിയാക്കാനും വെബിൽ തിരയാനുമെല്ലാം ഈ ഏജന്റു മതി. ഇതിനായി ഓപറേറ്ററോട് ആവശ്യപ്പെടുകയേ വേണ്ടൂ. ഉദാഹരണത്തിന് ആവശ്യമുള്ള പച്ചക്കറിയുടെ ലിസ്റ്റ് ഓപറേറ്റർക്ക് നൽകിയാൽ മതി, ആള് സ്വയം തിരഞ്ഞ്, അവയെല്ലാം ഓർഡർ ചെയ്തോളും. ചാറ്റ് ജി.പി.ടിക്കു ശേഷം ഓപൺ എ.ഐയുടെ സുപ്രധാനമായ കണ്ടെത്തലാണ് ഓപറേറ്റർ ഏജന്റെന്ന് ടെക് വൃത്തങ്ങൾ വിശേഷിപ്പിക്കുന്നു. യു.എസിൽ മാത്രമാണിപ്പോൾ ഇറങ്ങിയിരിക്കുന്നത്. ഉപയോക്താവിന്റെ പ്രതിനിധിയായി കാര്യങ്ങൾ ചെയ്യുന്ന ഒരു യന്ത്രം എന്നാണ് നിർമിത ബുദ്ധിയെക്കുറിച്ചുള്ള ഭൂരിഭാഗം പേരുടെയും പ്രതീക്ഷ. അതാണിപ്പോൾ യാഥാർഥ്യമാകുന്നത്.
ചാറ്റ് ജി.പി.ടിയോട് നാം ചാറ്റ് ചെയ്യണം. എന്നാൽ, ഓപറേറ്റർ വെബിൽ നമുക്കുവേണ്ടി കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്തുകൊള്ളും. ഫോറം പൂരിപ്പിക്കലാകട്ടെ, ഇ കോമേഴ്സ് സൈറ്റിൽ സാധനങ്ങൾ ഓർഡർ ചെയ്യലാകട്ടെ, മെമികൾ തയാറാക്കി നൽകലാകട്ടെ അതെല്ലാം ഓപറേറ്റർക്ക് വിട്ടേക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.