പാസ്‌വേഡ് ഷെയറിങ് നിർത്തിയത് ഫലം കണ്ടു; വമ്പൻ നേട്ടമുണ്ടാക്കി നെറ്റ്ഫ്ലിക്സ്...!

ടെലിവിഷൻ സീരീസുകൾക്കും സിനിമകൾക്കുമായി ഏറ്റവും കൂടുതൽ പണമെറിയുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്ലിക്സ്. എന്നാൽ, പ്രതീക്ഷിച്ച വരുമാനം നേടാനാകാതെ വന്നതോടെ, അവർ ആഗോളതലത്തിൽ സബ്സ്ക്രിപ്ഷൻ ചാർജുകൾ ഉയർത്തിയിരുന്നു. കൂടാതെ, യൂസർമാർ ഏറെ ഉപയോഗപ്പെടുത്തിയിരുന്ന പാസ്‌വേഡ് പങ്കുവെക്കലിനും നെറ്റ്ഫ്ലിക്സ് വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം ഇന്ത്യയിലും പാസ്‌വേഡ് ഷെയറിങ് നിർത്തിവെച്ചിരുന്നു.

എന്നാൽ, പുതിയ മാറ്റങ്ങൾ കാരണം, വമ്പൻ നേട്ടമാണ് നെറ്റ്ഫ്ലിക്സ് ഉണ്ടാക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ പാസ്‌വേഡ് ഷെയറിങ് പോളിസി പ്രഖ്യാപിച്ചതിന് പിന്നാലെ 2023 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 60 ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് നെറ്റ്ഫ്ലിക്‌സ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിൽ ഏറെ വർഷങ്ങൾക്ക് ശേഷം ആദ്യമായി നെറ്റ്ഫ്ലിക്‌സിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലായിരുന്നു ഏറെ കാലമായി അമേരിക്കൻ സ്ട്രീമിങ് ഭീമൻ.

അതിന്റെ ഭാഗമായിട്ടായിരുന്നു പാസ്‌വേഡ് പങ്കുവെക്കൽ നിർത്തിവെച്ചത്. ഒരു അക്കൗണ്ട് ഒന്നിലധികമാളുകൾ ഉപയോഗിക്കുന്നത് മൂലം പുതിയ സബ്സ്ക്രൈബർമാരെ നഷ്ടമാവുകയും അതിലൂടെയുള്ള വരുമാനം ലഭിക്കാതാവുകയും ചെയ്തു.

Tags:    
News Summary - Netflix's Successful Crackdown on Password Sharing Results in Profits!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.