നെറ്റ്​ഫ്ലിക്സിൽ ഇനി ഗെയിമും കളിക്കാം; ആൻഡ്രോയ്​ഡ്​ യൂസർമാർക്കായി അഞ്ച്​ ഗെയിമുകൾ അവതരിപ്പിച്ചു

പ്രമുഖ ഒ.ടി.ടി പ്ലാറ്റ്​ഫോമായ നെറ്റ്​ഫ്ലിക്​സ്​ അവരുടെ മൊബൈൽ ഗെയിമിങ്​ സേവനം അവതരിപ്പിച്ചു. കഴിഞ്ഞ ജൂലൈയിലായിരുന്നു തങ്ങൾ ഗെയിമിങ്​ മേഖലയിലേക്ക്​ കടക്കുന്നതായി നെറ്റ്​ഫ്ലിക്​സ്​ പ്രഖ്യാപിച്ചത്​. Stranger Things: 1984 , Stranger Things 3: the game, Card Blast, Teeter Up, Shooting Hoops എന്നിങ്ങനെ ആൻഡ്രോയ്​ഡ്​ മൊബൈൽ യൂസർമാർക്കായി അഞ്ച്​ ഗെയിമുകളാണ്​ കമ്പനി അവതരിപ്പിച്ചത്​. വൈകാതെ ഐ.ഒ.എസ്​ യൂസർമാർക്കും ഗെയിമുകൾ ലഭ്യമാക്കും.

പുതിയ വരിക്കാർ കുറയുകയും ആമസോൺ പ്രൈമും ഹോട്​സ്റ്റാറും എച്ച്​.ബി.ഒ മാക്​സുമടങ്ങുന്ന മറ്റ്​ ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിൽ നിന്നുള്ള മത്സരവും കാരണമാണ്​ നെറ്റ്​ഫ്ലിക്സ്​ തങ്ങളുടെ പ്ലാറ്റ്​ഫോമിലേക്ക്​ ഗെയിമിങ്​ കൊണ്ടുവരുന്നത്​.

നെറ്റ്​ഫ്ലിക്​സ്​ സബ്​സ്​ക്രൈബ്​ ചെയ്​തവർക്ക്​ ഗെയിം സൗജന്യമായി കളിക്കാൻ കഴിയും. അതിനായി നെറ്റ്​ഫ്ലിക്​സ്​ ആപ്പിലെ ഗെയിം ഓപ്​ഷൻ തെരഞ്ഞെടുത്ത്​ ആവശ്യമുള്ള ഗെയിമുകൾ ഡൗൺലോഡ്​ ചെയ്​തെടുക്കാം. ഓഫ്​ലൈൻ ഗെയിം ആയതിനാൽ ഡൗൺലോഡ്​ ചെയ്​തുകഴിഞ്ഞാൽ, ഗെയിം കളിക്കാൻ ഇൻറർനെറ്റിന്‍റെ ആവശ്യം വരില്ല. 

Tags:    
News Summary - Netflix starts rolling out games for Android users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.