'പുതുവർഷത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ്​ ചെയ്യപ്പെട്ട ആപ്പുകൾ'; ഫേസ്​ബുക്കിനും വാട്​സ്​ആപ്പിനും തിരിച്ചടി

ഇൗ വർഷം ജനുവരിയിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ്​ ചെയ്യപ്പെട്ട ആപ്പായി മാറിയിരിക്കുകയാണ്​ ടെലിഗ്രാം. സെൻസർടവർ പുറത്തുവിട്ട റിപ്പോർട്ടിലാണ്​ ഗെയിം അല്ലാത്ത ആപ്പുകളിൽ ടെലിഗ്രാം ഏറ്റവും കൂടുതൽ ഡൗൺലോഡ്​ നേടിയതായി വ്യക്​തമാക്കുന്നത്​. സോഷ്യൽ മീഡിയ ഭീമൻ ഫേസ്​ബുക്കി​െൻറ ആപ്പുകളെ പോലും പിന്നിലാക്കിയാണ് ടെലിഗ്രാമി​െൻറ നേട്ടം. ഗൂഗ്​ളി​െൻറ പ്ലേസ്​റ്റോറിലെയും ആപ്പിളി​െൻറ ആപ്പ്​ സ്​റ്റോറിലെയും ഡൗൺലോഡുകളുടെ എണ്ണം നോക്കിയാണ്​ സെൻസർടവർ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്​.

ജനുവരിയിൽ മാത്രമായി 63 ദശലക്ഷം ആളുകളാണ്​ ടെലിഗ്രാം ഡൗൺലോഡ്​ ചെയ്​തത്​. ഇത്​ 2019 ജനുവരിയിലുള്ളതിനേക്കാൾ 3.8 മടങ്ങ്​ അധികമാണ്​. ഇന്ത്യയും ഇന്തോനേഷ്യയുമാണ്​ ടെലിഗ്രാമിന്​ പുതിയ നേട്ടം സമ്മാനിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്​. പുതിയ ഉപയോക്​താക്കളിൽ 24 ശതമാനം പേരും ഇന്ത്യക്കാരാണ്​. 10 ശതമാനം ഇന്തോനേഷ്യക്കാരും പെടും. റഷ്യക്കാരനായ പാവെൽ ദുറോവാണ്​ ടെലിഗ്രാമി​െൻറ സ്ഥാപകൻ.

ഇന്ത്യയിൽ നിരോധനം നേരിടുകയും അമേരിക്കയിലടക്കം നിലനിൽപ്പ്​ ഭീഷണിയും നേരിടുന്ന ചൈനീസ്​ ആപ്പായ ടിക്​ടോക്കാണ്​ ടെലിഗ്രാമിന്​ തൊട്ടുതാഴെയുള്ളത്​. 62 മില്യൺ പുതിയ യൂസർമാരെയാണ്​ അവർക്ക്​ ഇൗ വർഷം ജനുവരിയിൽ നേടാനായത്​. അതിൽ 17 ശതമാനവും ചൈനയിൽ നിന്നാണ്​. 10 ശതമാനം അമേരിക്കയിൽ നിന്നും. ഇന്ത്യയിൽ നേരിട്ട തിരിച്ചടി ടിക്​ടോക്കിനെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്നാണ്​ ഇത്​ നൽകുന്ന സൂചന.

ഗുണമായത്​ വാട്​സ്​ആപ്പി​െൻറ പുതിയ സ്വകാര്യതാ നയ ​പരിഷ്​കാരങ്ങൾ

ടെലിഗ്രാമിനും ടിക്​ടോക്കിനും ശേഷം ഏറ്റവും കൂടുതൽ ഡൗൺലോഡ്​ ചെയ്യപ്പെട്ട ആപ്പ്​ മറ്റാരുമല്ല, വാട്​സ്​ആപ്പി​െൻറ പുതിയ പോളിസി കാരണം പച്ചപിടിച്ച സിഗ്നൽ മെസ്സേജിങ്​ ആപ്പ്​ തന്നെ. സ്വകാര്യതയും സുരക്ഷയും വിവരച്ചോർച്ചയിൽ നിന്നുള്ള രക്ഷയുമൊക്കെ മുന്നോട്ടുവെച്ചാണ്​ സിഗ്നൽ അധികൃതർ തങ്ങളുടെ ആപ്പിനെ പ്രമോട്ട്​ ചെയ്​തത്​. ഇലോൺ മസ്​കും എഡ്വേർഡ്​ സ്​നോഡനുമൊക്കെ സിഗ്നൽ ഉപയോഗിക്കാൻ ആഹ്വാനം ചെയ്​തതും അവരുടെ ഡൗൺലോഡ്​ കൂടാൻ കാരണമായി എന്നും പറയാം.

എന്തായാലും ഫേസ്​ബുക്കി​െൻറ മൂന്ന്​ ആപ്പുകൾ നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്​. ലോക്​ഡൗൺ കാലത്ത്​ ആളുകൾ ഗ്രൂപ്പ്​ വിഡിയോ കോളിന്​ ആശ്രയിച്ച സൂം ആപ്പും അതുപോലെ മെയ്​ഡ്​ ഇൻ ഇന്ത്യ ഷോർട്ട്​ വിഡിയോ ആപ്പ്​ എന്ന അവകാശവാദവുമായി എത്തിയ എംഎകസ്​ ടകാടകും ടോപ്​ടെന്നിലുണ്ട്​.  


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.