Image: androidauthority
Posted On
date_range Updated On
date_range മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; അന്തർ സംസ്ഥാന തൊഴിലാളിക്ക് പരിക്ക്
മലപ്പുറം: മൊബൈൽ ഫോൺ ഷോപ്പിലെത്തിയ ഉപഭോക്താവിെൻറ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു. കുന്നുംപുറത്ത് കൊണ്ടോട്ടി റോഡിലുള്ള മൊബൈൽ ഷോപ്പിലാണ് സംഭവം നടന്നത്.
ചൈനീസ് ബ്രാൻഡായ ഷവോമിയുടെ 'പോകോ എം ത്രീ പ്രൊ 5 ജി' മോഡൽ ആൻഡ്രോയ്ഡ് ഫോണാണ് അന്തർ സംസ്ഥാന തൊഴിലാളിയുടെ പാൻറ്സിെൻറ പോക്കറ്റിൽനിന്ന് പൊട്ടിത്തെറിച്ചത്. രണ്ടാഴ്ച മുമ്പ് വാങ്ങിയ ഫോണായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഇയാളുടെ തുടയിൽ സാരമായ പൊള്ളലേറ്റു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.