തിരുവനന്തപുരം: വാങ്ങുന്ന മത്സ്യത്തിെൻറ പൂര്‍ണവിവരങ്ങള്‍ ഉപഭോക്താക്കള്‍ക്കെത്തിക്കുന്ന മിമി ഫിഷ് എന്ന മൊബൈല്‍ ആപ്പിലൂടെ മത്സ്യത്തിെൻറ ചില്ലറ വില്‍പനക്ക് ഫിഷറീസ് വകുപ്പ് ഒരുങ്ങുന്നു. മത്സ്യത്തിനും മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ക്കുമായി സംസ്ഥാനത്തുടനീളം വില്‍പനശാലകളും ഓണ്‍ലൈന്‍ ഹോം ഡെലിവറി സംവിധാനവും ആരംഭിക്കും.
സമീപത്തുള്ള മിമി സ്റ്റോര്‍ വഴിയോ മിമി മൊബൈല്‍ ആപ് വഴിയോ മത്സ്യം വാങ്ങാം. പച്ചമീൻ, ഉണക്കമീന്‍, മീന്‍കറി, മീന്‍ അച്ചാർ എന്നിവയാണ് തുടക്കത്തില്‍ വില്‍പനക്കെത്തിക്കുന്നത്. കൂടുതല്‍ മൂല്യവര്‍ധിത ഉൽപന്നങ്ങളും ഉടന്‍ വിപണിയിലെത്തും. തീരദേശ വികസന കോര്‍പറേഷെൻറ (കെ.എസ്.സി.എ.ഡി.സി) സാമൂഹിക-സാമ്പത്തിക പരിപാടിയുടെ ഭാഗമായാണ് പരിവര്‍ത്തനം എന്ന പദ്ധതിക്കുകീഴില്‍ ഈ സംരംഭം. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ആദ്യം മിമി ഫിഷിെൻറ സേവനങ്ങള്‍ ലഭ്യമാകുകയെന്ന് പരിവര്‍ത്തനം പദ്ധതി ചീഫ് ഓഫ് ഓപറേഷന്‍സ് റോയ് നാഗേന്ദ്രന്‍ പറഞ്ഞു. വൈകാതെ, എല്ലാ ജില്ലകളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും മിമി ഫിഷിെൻറ സേവനം ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.