വാഷിങ്ടൺ: അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നു. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ പിരിച്ചുവിടാൻ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നുവെന്നാണ് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട്.
ജീവനക്കാരുടെ മെഡിക്കൽ ആനുകൂല്യങ്ങൾ ഉടൻ ഇല്ലാതാക്കുമെന്ന് പിരിച്ചുവിടുന്ന ജീവനക്കാരെ മൈക്രോസോഫ്റ്റ് അറിയിച്ചു. പ്രകടനം മോശമായതും മിനിമം നിലവാരത്തിലുള്ള ജോലി ചെയ്യാത്ത ജീവനക്കാരേയുമാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടുന്നത്. പിരിച്ചുവിടുന്ന ജീവനക്കാരോട് ഉടൻ ജോലിയിൽ നിന്ന് മാറി നിൽക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പിരിച്ചുവിടുന്ന ജീവനക്കാരുടെ മുൻകാല പ്രകടനം വിലയിരുത്തി ഭാവിയിൽ കമ്പനിയിൽ വരുന്ന ജോലി ഒഴിവുകൾക്ക് പരിഗണിക്കാൻ സാധിക്കുമോയെന്ന് നോക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. പ്രകടനത്തിൽ 80 പോയിന്റ് ഇല്ലാത്തവരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടാൻ ഒരുങ്ങുന്നത്.
2024 ജൂൺ അവസാനത്തോടെ മൈക്രോസോഫ്റ്റിന് 2,28,000 ജീവനക്കാരാണ് ഉള്ളത്. ഇതിൽ സെക്യൂരിറ്റി എക്സ്പീരിയൻ, ഡിവൈസ്, സെയിൽസ്, ഗെയിമിങ് എന്നീ മേഖലകളിലെ ജോലിക്കാരെയാണ് പിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.