ആനന്ദ് മഹേശ്വരി മൈക്രോ സോഫ്റ്റ് വിട്ടു; ഇറിന ഗോസെ പിൻഗാമി

ന്യൂയോർക്: മൈക്രോ സോഫ്റ്റ് ഇന്ത്യ പ്രസിഡൻറ് ആനന്ദ് മഹേശ്വരി രാജിവെച്ചു. പ്രസിഡൻറിന്റെ രാജി കമ്പനി സ്ഥിരീകരിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർക്കിടയിൽ മാറ്റങ്ങൾക്കിടയാക്കുന്നതാണ്‌ രാജി.

'ആനന്ദ് മൈക്രോസോഫ്റ്റ് വിടുന്ന കാര്യം ഞങ്ങൾ സ്ഥിരീകരിക്കുന്നുന്നു. കമ്പനിയുടെ പുറത്ത് മറ്റൊരു ചുമതല ഏറ്റെടുക്കാനാണ് അദ്ദേഹം പോകുന്നത്. ഇന്ത്യയിൽ നമ്മുടെ ബിസിനസിന് അദ്ദേഹം നൽകിയ സംഭാവനകൾക്ക് നന്ദി പറയുന്നു. ഭാവി പ്രവർത്തനങ്ങളിൽ വിജയാശംസകൾ നേരുന്നു' -മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു.

ഹണി വെൽ, മക്കൻസി ആൻഡ് കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്ത ആനന്ദ് 2016ലാണ് മൈക്രോസോഫ്റ്റിൽ ചേർന്നത്. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് എൻജിനിയറിങ് ബിരുദധാരിയാണ് അദ്ദേഹം. ആനന്ദ് രാജിവെച്ചതോടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ ഇറിന ഗോസെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറാകും.

Tags:    
News Summary - Microsoft India President Anant Maheshwari quits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.