ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു എ.ഐ ഡോക്ടറെ അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഡ്രാഗണ്‍ കോപൈലറ്റ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തെ മൈക്രോസോഫ്റ്റ് ഡോക്ടർ എന്നതിനു പകരം ‘ആരോഗ്യ സഹായി’ എന്ന സങ്കൽപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഡോക്ടര്‍മാര്‍ക്ക് പലതരത്തിലുള്ള സഹായങ്ങള്‍ നല്കാന് ഡ്രാഗണ്‍ കോപൈലറ്റിന് കഴിയും. ഡോക്ടറും രോഗിയും തമ്മിലുള്ള സംഭാഷണം തത്സമയം രേഖപ്പെടുത്തുക, ടാസ്കുകള് ഓട്ടോമേറ്റ് ചെയ്യുക, പലഭാഷകളില്‍ പിന്തുണ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ ഡ്രാഗണ്‍ കോപൈലറ്റിന് കഴിയും.
അതുപോലെ, വിശ്വസനീയവും ആധികാരികവുമായ സ്രോതസ്സുകളിൽനിന്ന് വിവരശേഖരണം നടത്തി ഡോക്ടർമാരെ അപ്ഡേറ്റ് ആക്കാനും ഡ്രാഗണ്‍ കോപൈലറ്റിന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.