അമേരിക്കയിൽ ഏഷ്യൻ സമൂഹം നേരിടുന്ന വംശവെറിയിൽ നടുക്കം രേഖപ്പെടുത്തി മൈക്രോസോഫ്​റ്റ്​ സി.ഇ.ഒ

ഏഷ്യൻ ജനവിഭാഗം അമേരിക്കയിലും ആഗോളതലത്തിലും നേരിടുന്ന വിദ്വേഷ സമീപനങ്ങളിൽ നടുക്കം രേഖപ്പെടുത്തി മൈക്രോസോഫ്​റ്റ്​ സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സത്യാ നാദെല്ല. ട്വിറ്ററിലാണ്​ അദ്ദേഹം തന്‍റെ അഭിപ്രായം പങ്കുവെച്ചത്​. ''വംശീയതക്കും അക്രമത്തിനും നമ്മുടെ സമൂഹത്തിൽ യാതൊരു സ്ഥാനവുമില്ല. ഈ അനീതിക്കെതിരെ നിലകൊള്ളുന്നതിൽ ഞാൻ ഏഷ്യൻ, ഏഷ്യൻ-അമേരിക്കൻ സമൂഹവുമായി ഐക്യപ്പെടുന്നു" -അദ്ദേഹം കുറിച്ചു.

ഏഷ്യൻ സമൂഹത്തോടുള്ള വിദ്വേഷ സമീപനത്തിനെതിരെ അമേരിക്കൻ ടെക്​ ഭീമനായ മൈക്രോസോഫ്​റ്റ്​ ഇട്ട ട്വീറ്റ്​ റീ-ട്വീറ്റ്​ ചെയ്​തുകൊണ്ടായിരുന്നു നാദെല്ല പ്രതികരിച്ചത്​. ''ഏഷ്യൻ - അമേരിക്കൻ പസഫിക്​ ദ്വീപ സമൂഹവും മൈക്രോസോഫ്റ്റിലെ ജീവനക്കാരടക്കം ലോകമെമ്പാടുമുള്ള മറ്റ്​ ഏഷ്യൻ സമൂഹവും വിദ്വേഷവും അക്രമവും അനുഭവിക്കുന്നത്​ തുടർക്കഥയാവുകയാണ്​. ആഗോളതലത്തിൽ ഏഷ്യൻ സമൂഹവുമായി മൈക്രോസോഫ്റ്റ് ഐക്യപ്പെടുന്നു. ഒപ്പം വംശീയ അനീതി നേരിടാൻ അവരെ സഹായിക്കാൻ വേണ്ടി പ്രവർത്തിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്'' -മൈക്രേസോഫ്​റ്റ്​ അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വ്യക്​തമാക്കി.

2020 മാർച്ച് മുതൽ ഡിസംബർ വരെ അമേരിക്കയിലെ ഏഷ്യൻ വംശജർക്കെതിരായ ആക്രമണ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​​ 3000ത്തോളമാണെന്ന്​ ഏഷ്യൻ-അമേരിക്കൻ അഭിഭാഷക ഗ്രൂപ്പുകൾ അറിയിച്ചു.

Tags:    
News Summary - Microsoft CEO Satya Nadella condemn hate against Asian Americans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.