ഒടുവിൽ വാട്സ്ആപ്പിലെയും ടെലഗ്രാമിലെയും ‘ഈ ഫീച്ചർ’ മെസഞ്ചറിലേക്കും

വാട്സ്ആപ്പിലും ടെലഗ്രാമിലും സിഗ്നലിലുമൊക്കെയുള്ള പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചർ ഒടുവിൽ ഫേസ്ബുക്ക് മെസഞ്ചറിലും എത്താൻ പോവുകയാണ്. ഒരു ബില്യണിലധികം ആളുകൾ ഉപയോഗിക്കുന്ന ചാറ്റ് പ്ലാറ്റ്‌ഫോമായ മെസഞ്ചറിൽ ‘എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ (E2EE)’ സവിശേഷതയാണ് അവതരിപ്പിക്കാൻ പോകുന്നത്. മെസഞ്ചറിലൂടെ പങ്കുവെക്കുന്ന സന്ദേശങ്ങൾക്കും കോളുകൾക്കും ഇത് അധിക സുരക്ഷ വാഗ്ദാനം ചെയ്യും.

നിങ്ങൾ അയക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം മൂന്നാമത് ഒരു വ്യക്തി കാണുന്നതിൽ നിന്നും സംരക്ഷിക്കുകയാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ചെയ്യുന്നത്. നിങ്ങൾക്കും സ്വീകർത്താവിനും മാത്രമേ സന്ദേശങ്ങൾ കാണാൻ സാധിക്കുകയുള്ളൂ. ഇക്കാരണങ്ങളാ്യ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുളള സർക്കാർ ഏജൻസികളുടെ നീക്കത്തെ E2EE തടസ്സപ്പെടുത്തുമെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

ഈ സുരക്ഷാ ഫീച്ചറിനായി വർഷങ്ങളോളം നീണ്ട പരീക്ഷണവും വലിയ നിക്ഷേപങ്ങളും നടത്തിയിട്ടുണ്ടെന്നും പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി അറിയിക്കുന്നതായും മെറ്റ തലവൻ മാർക് സക്കർബർഗ് പറഞ്ഞു. ഇതുകൂടാതെ, ഉപയോക്താക്കളുടെ സന്ദേശമയയ്ക്കൽ അനുഭവം കൂടുതൽ നിയന്ത്രിക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്

നേരത്തെ മെസഞ്ചറില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഓപ്ഷണൽ ഫീച്ചറായി നൽകിയിരുന്നു. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ മെസഞ്ചറിലെ എല്ലാ ചാറ്റുകളും എന്‍ക്രിപ്റ്റഡ് ആവും.

Tags:    
News Summary - Meta Unveils Default End-to-End Encryption for Messenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.