ചൈനയിൽനിന്നുള്ള ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ നീക്കി മെറ്റ
വാഷിങ്ടൺ: ചൈനയിൽനിന്നുള്ള ആയിരക്കണക്കിന് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കംചെയ്തതായി ‘മെറ്റ’ (ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനി) അറിയിച്ചു. അക്കൗണ്ട് ഉപയോക്താക്കൾ അമേരിക്കക്കാരെന്ന വ്യാജേനയാണ് പല രാഷ്ട്രീയ സംഭവങ്ങളിലും പ്രതികരിച്ചിരുന്നത്.
ഗർഭച്ഛിദ്രം, സാംസ്കാരിക- യുദ്ധ പ്രശ്നങ്ങൾ, യുക്രെയ്നുള്ള സഹായം എന്നിവയും ഈ അക്കൗണ്ടുകളിലെ സജീവ വിഷയങ്ങളായിരുന്നു. ഈ പ്രൊഫൈലുകൾ ചൈനയിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതല്ലെങ്കിലും 2024ലെ യു.എസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൈന ആസ്ഥാനമായുള്ള വ്യാജ അക്കൗണ്ടുകളിൽ ഇത്തരം വിഷയങ്ങൾ സജീവമായി നിൽക്കുന്നത് അധികൃതർ പരിശോധിക്കുന്നുണ്ട്.
മെറ്റ പുറത്തിറക്കിയ ത്രൈമാസ ഭീഷണി റിപ്പോർട്ടിലാണ് സമീപകാലത്തെ അക്കൗണ്ട് നീക്കം ചെയ്യലുകളുടെ വിവരമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.