തൊഴിലാളികൾ തൃപ്തരല്ല; മികച്ച 100 സി.ഇ.ഒമാരുടെ പട്ടികയിൽ നിന്ന്​ സുക്കർബർഗ്​ പുറത്ത്​

2013ന് ശേഷം ആദ്യമായി പ്രമുഖ ജോബ് സെര്‍ച്ച് വെബ്സൈറ്റായ ഗ്ലാസ്ഡോര്‍​ തയാറാക്കിയ ലോകത്തിലെ മികച്ച 100 ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍മാരുടെ പട്ടികയില്‍ നിന്ന് പുറത്തായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. അതാത്​ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ നല്‍കുന്ന റേറ്റിങ്​ അടിസ്ഥാനമാക്കിയാണ്​ ഗ്ലാസ്​ഡോർ അവരുടെ സി.ഇ.ഒ പട്ടിക തയാറാക്കുന്നത്. 1000 ജീവനക്കാരില്‍ കൂടുതലുള്ള കമ്പനികളെയാണ്​ പരിഗണിക്കുന്നത്​. 

ഫേസ്ബുക്ക് ജീവനക്കാര്‍ക്കിടയില്‍ ഗ്ലാസ്ഡോര്‍ നടത്തിയ സര്‍വേ അനുസരിച്ച്​ മാര്‍ക്ക് സുക്കര്‍ബര്‍ഗി​െൻറ റേറ്റിങ്​ 2019 ലെ 94 ല്‍ നിന്ന് 2021 ആയപ്പോള്‍ 89 ശതമാനമായി കുറയുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന്​ 2020ൽ പട്ടികയുണ്ടാക്കിയിരുന്നില്ല. 2013-ല്‍ ആദ്യമായി ഗ്ലാസ്ഡോര്‍ അവരുടെ മികച്ച 100 സി.ഇ.ഒ പട്ടിക തയാറാക്കിയപ്പോള്‍ 99 ശതമാനം റേറ്റിങ്ങോടെ സുക്കര്‍ബര്‍ഗായിരുന്നു മുന്നിൽ.

സി.ഇ.ഒമാരില്‍ ബോസ്റ്റണ്‍ കണ്‍സള്‍ട്ട്​ ഗ്രൂപ്പി​െൻറ റിച്ച് ലെസ്സര്‍ ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്​. അഡോബ് സി.ഇ.ഒ ശാന്തനു നാരായണ്‍, എംഡി ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെ​േൻറഴ്​സിലെ പീറ്റര്‍ പിസ്റ്റേഴ്സ്, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്​ സി.ഇ.ഒ ഗാരി സി. കെല്ലി, വിസയുടെ ആല്‍ഫ്രഡ് എഫ്. കെല്ലി ജൂനിയര്‍, മൈക്രോസോഫ്റ്റി​െൻറ സത്യ നദെല്ല തുടങ്ങിയവരാണ് രണ്ട്​ മുതൽ ആറു വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്​. യുഎസ്, കാനഡ, യുകെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളെയാണ് സാധാരണ ഗ്ലാസ്ഡോര്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തുന്നത്.

Tags:    
News Summary - Mark Zuckerberg fails to appear on Glassdoors top 100 CEOs list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.