സാങ്കേതിക തകരാർ; ബി.ബി.സി ഉൾപ്പടെയുള്ള വെബ്സൈറ്റുകളുടെ പ്രവർത്തനം നിലച്ചു

ന്യൂഡൽഹി: ആഗോള മാധ്യമ സ്ഥാപനങ്ങളായ ബി.ബി.സി, ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ നിരവധി വാര്‍ത്താമാധ്യമ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. സർക്കാർ, വാർത്താ വെബ്സൈറ്റുകൾ. ആമസോൺ, ​ദ ​ഗാർഡിയൻ, ഫിനാൻഷ്യൽ ടൈംസ്, ബ്ലൂംബെർഗ് തുടങ്ങിയ വെബ്സൈറ്റുകളാണ് തകരാർ നേരിട്ടത്. 

ആസ്ട്രേലിയ, യുകെ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ, ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ടാണ് വെബ്സൈറ്റുകൾ ലഭിക്കാതിരുന്നത്. 'Error 503' എന്ന സന്ദേശമാണ് സൈറ്റുകളിൽ കയറുമ്പോൾ ലഭിച്ചത്. പ്രമുഖ സിഡിഎൻ (കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്ക്) പ്രൊവൈഡറായ 'ഫാസ്റ്റ്‌ലി'യിൽ ഉണ്ടായ തകരാറാണ് പ്രശ്നത്തിനു കാരണം.

പ്രശ്നം കണ്ടെത്തി പരിഹരിച്ചുവെന്നും വെബ്സൈറ്റുകൾ തിരിച്ചെത്തി തുടങ്ങിയെന്നും ഫാസ്റ്റ്ലി അറിയിച്ചു. 

Tags:    
News Summary - News Websites, Go Down, Cloud Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.