ആമസോണിൽ ഓർഡർ ചെയ്​തത്​ മൗത്​വാഷ്​, കിട്ടിയത്​ റെഡ്​മി നോട്ട്​ 10; കൗതുകം പങ്കുവെച്ച്​ യുവാവ്​

ആമസോണിൽ ഇലക്​ട്രോണിക്​ ഉപകരണങ്ങൾ ഒാർഡർ ചെയ്​തവർക്ക്​ സോപ്പും ചീപ്പും കണ്ണാടിയുമൊക്കെ കിട്ടിയ വിചിത്ര സംഭവങ്ങൾ പലതും വാർത്തയായി വന്നിട്ടുണ്ട്​. എന്നാൽ, മുംബൈയിലെ ഒരാൾക്ക്​ ആമസോണിൽ മൗത്​ വാഷ്​ ഒാർഡർ ചെയ്​തപ്പോൾ കിട്ടിയത്​ റെഡ്​മിയുടെ ഏറ്റവും പുതിയ ഫോണുകളിൽ ഒന്നായ റെഡ്​മി നോട്ട്​ 10. ലോകേഷ്​ ദാഗ എന്നയാൾക്കാണ്​ ഫോൺ ലഭിച്ചത്​. അത്​ അദ്ദേഹം ട്വിറ്ററിൽ വെളിപ്പെടുത്തുകയും ചെയ്​തു. 'കോൾഗേറ്റി​െൻറ മൗത്​വാഷാണ്​ താൻ പർച്ചേസ്​ ചെയ്​തത്​. കിട്ടിയത്​ റെഡ്​മി ഫോണും. ഇത്​ തിരിച്ച്​ സെല്ലർക്ക്​ അയച്ചു നൽകാൻ സാധിക്കുന്നില്ലെന്നും' കൗതുകത്തോടെ അദ്ദേഹം ട്വീറ്റിൽ പറയുന്നു.

കൺസ്യൂമബിൾ ഉത്​പന്നമായ മൗത്​വാഷ്​ മറ്റുള്ള ഉത്​പന്നങ്ങൾ പോലെ റിട്ടേൺ റിക്വസ്റ്റ്​ കൊടുത്ത്​ തിരിച്ച്​ നൽകാൻ സാധിക്കില്ല. വന്നത്​ ഒരു സ്​മാർട്ട്​ഫോൺ ആണെങ്കിലും ആമസോൺ ഒാർഡർ സെക്ഷനിലുള്ളത്​ മൗത്​ വാഷ്​ തന്നെയാണ്​. എങ്ങിനെയാണ്​ താനിത്​ തിരിച്ചു തരേണ്ടതെന്നും ആമസോണിനെ മെൻഷൻ ചെയ്​തുകൊണ്ട്​ ലോകേഷ്​ ട്വീറ്റിൽ ചോദിച്ചിട്ടുണ്ട്​. കൂടെ തനിക്ക്​ ലഭിച്ച ഫോണി​െൻറ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.

അതേസമയം, വന്ന ഉത്​പന്നത്തി​െൻറ പാക്കേജിങ്​ ലേബലിൽ ത​െൻറ വിവരങ്ങളാണുള്ളത്​ എങ്കിലും ഇൻവോയിസ്​ മറ്റാരുടേതോ ആണെന്നും ലോകേഷ്​ മറ്റൊരു ട്വീറ്റിലൂടെ വ്യക്​തമാക്കി. ഫോൺ ഒാർഡർ നൽകിയ ആൾക്ക്​ തന്നെ അത്​ എത്തിക്കാനായി താൻ ആമസോണിന്​ മെയിൽ അയച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

എന്തായാലും യുവാവി​െൻറ സത്യസന്ധതക്ക്​ കൈയ്യടികളുമായി നിരവധിപേരാണ്​ ട്വീറ്റിന്​ മറുപടി നൽകിയത്​. ഫോൺ തിരിച്ച്​ നൽകാതെ സൂക്ഷിക്കാനും മൗത്​വാഷ്​ കടയിൽ നിന്ന്​ വാങ്ങാനുമൊക്കെ ഉപദേശിച്ചവരുമുണ്ട്​.


Tags:    
News Summary - man places order for mouthwash on Amazon gets Redmi phone instead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.