അധിക ഡാറ്റയും വൗച്ചറുകളും; ഏഴാം ജന്മദിനത്തിൽ കിടിലൻ ഓഫറുകളുമായി ജിയോ

7-ാം വാർഷികം ആഘോഷിക്കുന്ന റിലയൻസ് ജിയോ, വരിക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത് കിടിലൻ ഓഫറുകൾ. തങ്ങളുടെ ചില പ്രീപെയ്ഡ് പ്ലാനുകൾക്കായി ഓഫറുകളും പ്രത്യേക വൗച്ചറുകളുമാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 299 രൂപയിൽ തുടങ്ങി 2,999 രൂപ വരെയുള്ള പ്ലാനുകൾക്കാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

299 രൂപ, 749 രൂപ, 2,999 രൂപ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ജിയോ അധിക ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. 299 രൂപയുടെ പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ 7 ജിബി അധിക ഡാറ്റയും ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, വിവിധ ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് എന്നിവയും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഇതിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്.

749 രൂപയുടെ പ്ലാനിനൊപ്പം ഇപ്പോൾ 14 ജിബി അധിക ഡാറ്റയും രണ്ട് 7 ജിബി ഡാറ്റ കൂപ്പണുകളും ഉൾപ്പെടുന്നു. ഈ പ്ലാൻ 299 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ ഇതിന് 90 ദിവസത്തെ വാലിഡിറ്റി കാലയളവുണ്ട്.

ജിയോയുടെ ഏഴാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി 2,999 രൂപയുടെ പ്ലാനാണ് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 21GB അധിക ഡാറ്റയും മൂന്ന് കൂപ്പണുകളും (7GB വീതം) ഉൾപ്പെടുന്നു. ഈ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2.5 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോൾ, ജിയോ ആപ്പ് ആക്‌സസ് എന്നിവയിലേക്ക് 365 ദിവസത്തേക്ക് ആക്‌സസ് നൽകുന്നു.

ഇവ കൂടാതെ മറ്റുചില ഡിസ്കൗണ്ടുകൾ കൂടിയുണ്ട്. നിങ്ങൾക്ക് Ajio-യിൽ 200 രൂപ കിഴിവ്, Netmeds-ൽ 20% ഓഫ്, Swiggy-യിൽ 100 രൂപ കിഴിവ്, 149 രൂപയും അതിനുമുകളിലും വിലയുള്ള ഓർഡറിന് സൗജന്യ മക്‌ഡൊണാൾഡ് മീൽസ് എന്നിവ ലഭിക്കും. കൂടാതെ, ഇതിൽ റിലയൻസ് ഡിജിറ്റലിലൂടെയുള്ള പർച്ചേസിൽ 10% കിഴിവും യാത്ര (Yatra) ഉപയോഗിച്ചുള്ള ഹോട്ടൽ, ഫ്ലൈറ്റ് ബുക്കിങ്ങിൽ 4,000 രൂപ വരെ കിഴിവും ഉൾപ്പെടുന്നു.

വൗച്ചറുകളായി അധിക ഡാറ്റ ഉൾപ്പെടെയുള്ള ഈ ആനുകൂല്യങ്ങൾ ജിയോ ഉപയോക്താവിന്റെ MyJio അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. പുതിയ ഓഫറുകൾ ഇപ്പോൾ തത്സമയമാണ്, സെപ്റ്റംബർ 30 വരെ തുടർന്നും ലഭ്യമാകും. താൽപ്പര്യമുണ്ടെങ്കിൽ, MyJio ആപ്പിലേക്കോ ജിയോയുടെ വെബ്‌സൈറ്റിലേക്കോ പോയി നിങ്ങൾക്ക് ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. 

Tags:    
News Summary - Jio's 7th Anniversary Prepaid Offers: Get Extra Data, Discounts, and More

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.