എന്താണ് ജിയോ ബ്രെയിൻ..? പുതിയ എ.ഐ പ്ലാറ്റ്‌ഫോമുമായി ജിയോ, അറിയാം വിശേഷങ്ങൾ

ജിയോ ബ്രെയിൻ (Jio Brain) എന്ന പേരിൽ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. 5ജി ഇന്റഗ്രേറ്റഡ് മെഷൻ ലേർണിങ് - എഐ പ്ലാറ്റ്‌ഫോമായ ജിയോ ബ്രെയിൻ ടെലിക്കോം ഓപ്പറേറ്റർ നെറ്റ്‌വർക്കുകൾ, എൻ്റർപ്രൈസ് നെറ്റ്‌വർക്കുകൾ, വ്യവസായ- ഐടി പരിതസ്ഥിതികൾ എന്നിവയുടെ പ്രവർത്തനങ്ങളിലേക്ക് മെഷീൻ ലേർണിങ് കഴിവുകൾ അ‌നായാസം വ്യാപിപ്പിക്കും.

ജിയോ ബ്രെയിനിൻ്റെ വലിയ ഹൈലൈറ്റുകളിലൊന്ന് ഒരു എൻ്റർപ്രൈസ്, മൊബൈൽ-റെഡി ലാർജ്-ലാംഗ്വേജ് മോഡൽ (LLM) എന്ന നിലക്ക് ക്ലയൻ്റുകൾക്ക് ജനറേറ്റീവ് എ.ഐ സവിശേഷതകൾ പ്രയോജനപ്പെടുത്താൻ അത് അനുവദിക്കുന്നു എന്നതാണ്.

നൂറുകണക്കിന് എഞ്ചിനീയർമാരുടെ രണ്ട് വർഷത്തെ ഗവേഷണത്തിലൂടെയാണ് ജിയോ ബ്രെയിൻ വികസിപ്പിച്ചതെന്ന് ലിങ്ക്ഡ്ഇനിൽ ജിയോയുടെ സീനിയർ വൈസ് പ്രസിഡൻ്റ് ആയുഷ് ഭട്‌നഗർ അറിയിച്ചു. “പുതിയ 5G സേവനങ്ങൾ സൃഷ്ടിക്കാനും സംരംഭങ്ങളെ പരിവർത്തനം ചെയ്യാനും നെറ്റ്‌വർക്കുകൾ ഒപ്റ്റിമൈസ് ചെയ്യാനും 6G വികസനത്തിന് വേദിയൊരുക്കാനും ജിയോ ബ്രെയിൻ സഹായിക്കും - അവിടെ മെഷീൻ ലേർണിങ് ഒരു പ്രധാന ശേഷിയാണ്,” -ഭട്‌നാഗർ പറയുന്നു. ജിയോ ബ്രെയിൻ ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തിൻ്റെ മൂല്യം സൃഷ്ടിക്കുന്നതിനും വികസിപ്പിക്കുന്നതിനും സമാനചിന്താഗതിക്കാരായ എ.ഐ, എം.എൽ ഗവേഷകരുമായി സഹകരിക്കാൻ ജിയോ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

വേഗത്തിലും കാര്യക്ഷമമായും പ്രവർത്തനങ്ങൾ നടത്താൻ സംരംഭങ്ങളെ പ്രാപ്തമാക്കുന്നതിന് ഓട്ടോമേഷനും ജനറേറ്റീവ് എ.ഐ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ഒരു എ.ഐ, എം.എൽ അധിഷ്ഠിത സംവിധാനമാണിത്. വിവിധ സ്ഥാപനങ്ങൾക്ക് അവരുടെ സേവനങ്ങളിൽ എഐ സവിശേഷതകൾ ​കൊണ്ടുവരാൻ ജിയോയുടെ പുതിയ സംരംഭം സഹായകമാകും എന്നാണ് കരുതപ്പെടുന്നത്. അതുപോലെ, രാജ്യത്തെ എ.ഐ സാ​ങ്കേതികവിദ്യയുടേയും സേവനങ്ങളുടെയും വളർച്ചയിൽ കുതിപ്പേകാനും ‘ജിയോ ബ്രെയിനി’ന് കഴിയുമെന്നും പ്രതീക്ഷക്കപ്പെടുന്നു.

റിലയൻസ് ജ​ിയോയിൽ നിന്നുള്ള ഈ സേവനം വൈവിധ്യമാർന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ജിയോ ബ്രെയിൻ നൽകുന്ന ചില ശ്രദ്ധേയമായ സവിശേഷതകളിൽ ലാർജ് ലാംഗ്വേജ് മോഡൽ (എൽ.എൽ.എം) ഒരു സേവനമായി ഉൾപ്പെടുന്നു, ചിത്രങ്ങൾ, വീഡിയോകൾ, ടെക്‌സ്‌റ്റ്, ഡോക്യുമെൻ്റുകൾ, സംഭാഷണങ്ങൾ എന്നിവയ്‌ക്കായുള്ള വിപുലമായ എ.ഐ സവിശേഷതകൾ, പ്ലഗ്-ആൻഡ്-പ്ലേ ആർക്കിടെക്ചറോടുകൂടിയ ക്ലൗഡ്-നേറ്റീവ് സൊല്യൂഷൻ, ഡാറ്റാ ഇൻ്റഗ്രേഷൻ കഴിവുകൾ, ഒന്നിലധികം AI/ ML ഉൾച്ചേർത്ത മൊബൈലും വെബ് ആപ്പുകളും മറ്റും.

Tags:    
News Summary - Jio Platforms Introduces Jio Brain, 5G-Integrated ML Platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.