പ്രതീകാത്മക ചിത്രം
ഇത് നിർമിത ബുദ്ധിയുടെ കാലമാണ്. ഒരു ഫോട്ടോ അല്ലെങ്കിൽ വിഡിയോ കാണുമ്പോൾ ഇത് ഒറിജിനലാണോ എ.ഐ ആണോ എന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. അത്രമാത്രം അതിശയിപ്പിക്കുന്ന ഒറിജിനാലിറ്റിയാണ് പല സൃഷ്ടികൾക്കും. ഡീപ് ഫേക്ക് മുതൽ എ.ഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതുവരെയുള്ള ചിത്രങ്ങളും വിഡിയോകളും ഇന്റർനെറ്റിൽ നിറഞ്ഞു. എ.ഐ ഇമേജുകളും വിഡിയോയും തിരിച്ചറിയാൻ ലളിതമായ വഴിയൊരുക്കിയിരിക്കുകയാണ് ഗൂഗ്ൾ ജെമിനി. പരിശോധിക്കേണ്ട ചിത്രം/വിഡിയോ നേരിട്ട് ആപ്പിൽ അപ് ലോഡ് ചെയ്ത് ഇത് എ.ഐ ജനറേറ്റഡ് ആണോ എന്ന് നേരിട്ട് ചോദിക്കുകയേ വേണ്ടൂ.
ആപ് സപ്പോർട്ട് ചെയ്യുന്ന വിവിധ ഭാഷകളിൽ ആശയവിനിമയം നടത്താം. വിഡിയോ പരമാവധി 100 എം.ബി സൈസിലുള്ളതും ഒന്നര മിനിറ്റിൽ കുറവ് ദൈർഘ്യമുള്ളതുമാകണം. ചിത്രത്തിന്റെ പിക്സലുകളിൽ ചേർത്ത സിന്ത് ഐ.ഡി എന്ന ഡിജിറ്റൽ വാട്ടർമാർക്ക് വഴിയാണ് പരിശോധന സാധ്യമാകുന്നത്. മനുഷ്യന്റെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്തവിധം ചെറിയ രീതിയിൽ ക്രോപ്പിങ്, ഫിൽട്ടറിങ്, കംപ്രഷൻ, ഫ്രെയിം റേറ്റ് ചേഞ്ചിങ് നടത്തിയാണ് സിന്ത് ഐ.ഡി വാട്ടർമാർക്ക് ചെയ്യുന്നത്.
ഗൂഗ്ൾ ജെമിനി, ഇമാജെൻ, ലിറിയ, വിയോ തുടങ്ങിയ എ.ഐ മോഡലുകളെല്ലാം ഈ വാട്ടർമാർക്കോടെയാണ് പുറത്തിറങ്ങുന്നത്. 2023 മുതൽ 200 കോടി നിർമിതബുദ്ധി ചിത്രങ്ങളിലാണ് ഗൂഗ്ൾ ഇങ്ങനെ വാട്ടർമാർക്ക് ചെയ്തിട്ടുള്ളത്. ഗൂഗിളിന്റെ എ.ഐ വിഭാഗമായ ഡീപ് മൈൻഡ് ആണ് ഈ ഫീച്ചർ വികസിപ്പിച്ചത്. വിഡിയോയുടെ ഏത് ഭാഗത്താണ് സിന്ത് ഐ.ഡിയുള്ളതെന്ന് സെക്കൻഡുകൾക്കുള്ളിൽ ജെമിനി ചൂണ്ടിക്കാണിക്കും. SynthID ഇല്ലെങ്കിൽ അതും വ്യക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.