image: XDA Developers

ഐജിടിവിയോട് ഗുഡ്ബൈ പറഞ്ഞ് ഇൻസ്റ്റഗ്രാം; ഇനി എല്ലാം ഒരു കുടക്കീഴിൽ

ദൈർഘ്യമേറിയ വിഡിയോകൾ പോസ്റ്റ്​ ചെയ്യാൻ അനുവദിച്ചിരുന്ന സേവനമായ ഐജിടിവിയോട് ഗുഡ്ബൈ പറഞ്ഞ് ഇൻസ്റ്റഗ്രാം. യൂട്യൂബിനോട് മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു 2018ൽ ഐജിടിവി ആപ്പ് ഇൻസ്റ്റഗ്രാം ലോഞ്ച് ചെയ്തത്. ആപ്പിന്റെ പ്രവർത്തനം ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്. ഈ വർഷം മാർച്ച് പകുതിയോടെ പ്ലേസ്റ്റോറിൽ നിന്നും ആപ്സ്റ്റോറിൽ നിന്നും ഐജിടിവി നീക്കം ചെയ്യപ്പെടും.

വീഡിയോ ഉള്ളടക്കത്തിന്റെ നിർമ്മാണവും ഉപഭോഗവും എന്നത്തേക്കാളും എളുപ്പമാക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് കണ്ടന്റ് ക്രിയേറ്റർമാർക്കുള്ള സമീപകാല ബ്ലോഗ് പോസ്റ്റിലൂടെ ഇൻസ്റ്റാഗ്രാം വെളിപ്പെടുത്തി. പ്രധാന ഇൻസ്റ്റാഗ്രാം ആപ്പ് വഴി എല്ലാ വീഡിയോ ഉള്ളടക്കങ്ങളും ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇൻസ്റ്റഗ്രാം ആപ്പിൽ വിഡിയോകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ഫീഡ് വീഡിയോയും ഐജിടിവിയും ഇൻസ്റ്റാഗ്രാം വീഡിയോ എന്ന വിശാലമായ ഫോർമാറ്റിലേക്ക് ലയിപ്പിച്ചിരുന്നു. ഈ തീരുമാനത്തിന് പിന്നാലെയാണ് ഐ.ജി.ടി.വിയെ ഇല്ലാതാക്കാൻ മെറ്റയുടെ കീഴിലുള്ള ആപ്പ് ഒരുങ്ങിയത്. 

Tags:    
News Summary - Instagram Shuts Down the IGTV App

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.