ഇൻസ്റ്റഗ്രാമിൽ റീച്ച് കൂടാനും അക്കൗണ്ട് വിസിബിലിറ്റിക്കും ഒക്കെ ഏറെ സഹായിച്ചിരുന്നത് ഹാഷ്ടാഗുകളായിരുന്നു. എന്നാലിപ്പോൾ, റീച്ചു കൂട്ടാൻ ഹാഷ്ടാഗ് സഹായിക്കുമെന്ന ധാരണയ്ക്ക് തിരുത്തും ഇൻസ്റ്റഗ്രാമിലിടുന്ന പോസ്റ്റുകൾക്ക് നൽകുന്ന ഹാഷ്ടാഗുകൾക്ക് നിയന്ത്രണവുമായി വന്നിരിക്കുകയാണ് കമ്പനി. ഇനി മുതൽ ഹാഷ്ടാഗുകൾ മൂന്നു മുതൽ അഞ്ചു വരെയെന്ന കർശന പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.
കണ്ടന്‍റിന്‍റെ ഗുണനിലവാരത്തിനാണ് ഇൻസ്റ്റഗ്രാം കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇൻസ്റ്റഗ്രാമിൽ ഹാഷ്ടാഗുകൾക്ക് വലിയ പങ്കില്ല എന്നും സി.ഇ.ഒ ആഡം മൊസ്സേരി മുമ്പ് പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിൽ നിങ്ങളുടെ സെർച്ചുകളെ എളുപ്പമാക്കാനും റിസൾട്ട് പെട്ടെന്നു കിട്ടാനുമാണ് ഹാഷ്ടാഗ് ഉപയോഗിക്കുന്നത്. അല്ലാതെ അവയ്ക്ക് കണ്ടന്‍റിന്‍റെ റീച്ച് കൂട്ടുന്നതിൽ യാതൊരു പങ്കുമില്ലെന്നും ആഡം മൊസ്സേരി പറഞ്ഞു. നിങ്ങളുടെ കണ്ടന്‍റിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇൻസ്റ്റഗ്രാമിൽ റീച്ചുണ്ടാവുക, അല്ലാതെ കണ്ടെന്‍റുമായി യാതൊരു ബന്ധവുമില്ലാത്ത ഹാഷ്ടാഗുകൾ നൽകുന്നതു വഴിയല്ല.
ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ നിങ്ങൾ അപ്ലോട് ചെയ്യുന്ന പോസ്റ്റുകൾക്ക് ഇഷ്ടം പോലെ ഹാഷ്ടാഗുകൾ കൊടുക്കാൻ പറ്റില്ല, മൂന്നു മുതൽ അഞ്ചെണ്ണം വരെ മാത്രമാണ് നൽകാൻ കഴിയുക. മാത്രമല്ല, കണ്ടന്‍റുമായി യാതൊരു ബന്ധവുമില്ലാത്ത ഹാഷ്ടാഗുകൾ കൊടുക്കുന്നതും വീഡിയോകൾക്ക് ഗുണം ചെയ്യില്ല. സ്പാം കണ്ടന്‍റുകളെ ഇല്ലാതാക്കാനും ആർട്ടിഫിഷ്യലായി റീച്ച് കൂട്ടുന്നത് കുറച്ച് ജെനുവിനായ രീതിയിൽ കണ്ടന്‍റിന്‍റെ സ്വീകാര്യത കൊണ്ട് മത്രം റീച്ച് കൂട്ടുകയെന്നതുമാണ് ഈ പുതിയ അപ്ഡേറ്റിലൂടെ ലക്ഷ്യമിടുന്നത്.
ഇൻസ്റ്റഗ്രാമിന്‍റെ ത്രഡ്സിലും പുതിയ അപ്ഡേറ്റിന്‍റെ ഭാഗമായി ഒരു പോസ്റ്റിന് ഒരു ടാഗ് എന്നതിലേക്ക് ചുരുക്കിയിട്ടുണ്ട്. അതായത് കൃത്യമായി പണിയെടുക്കാതെ ടാഗും ഹാഷ്ടാഗും കൊടുത്ത് എളുപ്പത്തിൽ റീച്ചുണ്ടാക്കൽ ഇനി നടക്കില്ല. ഒരു ഉപയോഗവുമില്ലാതെ ഒരുപാട് ഹാഷ്ടാഗുകൾ നൽകുന്നതിൽ കാര്യമില്ല, മറിച്ച് കണ്ടന്‍റ് ഫോക്കസിഡായ ചുരുങ്ങിയ ഹാഷ്ടാഗുകൾ തന്നെ ധാരാളമാണെന്ന് ഇൻസ്റ്റഗ്രാം പറയുന്നു. മാത്രമല്ല, ഇത്തരം ഹാഷ്ടാഗുകൾക്ക് ഉദാഹരണവും ഇവർ പറയുന്നുണ്ട്. '#reels', '#explore' പോലുള്ളവ നിങ്ങളെ സഹായിക്കില്ല, ഇത്തരം ജെനറൽ ടാഗുകൾ നിങ്ങളുടെ വീഡിയോയെ മോശമായാണ് ബാധിക്കുക. നിങ്ങളുടെ കണ്ടന്‍റുമായി ഏറ്റവും കൂടുതൽ യോജിച്ചു നിൽക്കുന്ന ഹാഷ്ടാഗുകൾ നൽകുന്നതാണ് എന്തുകൊണ്ടും നല്ലത്. ഉദാഹരണത്തിന് നിങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു റീലാണ് ചെയ്യുന്നതെങ്കിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ടാഗുകൾ മാത്രം നൽകിയാൽ മതി. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് കണ്ടന്‍റുകൾ വേഗത്തിൽ ലഭ്യമാവുക, സ്പാം കണ്ടന്‍റ് കുറയ്ക്കുക, കണ്ടന്‍റ് ക്രിയേറ്റേഴ്സ് ഹാഷ്ടാഗുകൾ മികച്ച രീതിയിൽ ഉപയോഗിക്കുക എന്നിവയാണ് പുതിയ അപ്ഡേറ്റിന്‍റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.