Posted On
date_range Updated On
date_range ഇൻസ്റ്റഗ്രാം ഡൗണായി; ട്വിറ്ററിൽ പരാതി പ്രളയം
ന്യൂഡൽഹി: യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട സാമൂഹിക മാധ്യമങ്ങളിൽ ഒന്നായ ഇൻസ്റ്റഗ്രാമിന് ലോകത്താകമാനം സേവനത്തിൽ തടസ്സം നേരിട്ടപ്പോൾ ഉപയോക്താക്കൾ പരാതിയുമായി ഒത്തുകൂടിയത് ട്വിറ്ററിൽ. വെള്ളിയാഴ്ചയാണ് ആൻഡ്രോയ്ഡ് ഉപയോക്താക്കളുടെ ഇൻസ്റ്റഗ്രം ഡൗൺ ആയത്. തൊട്ടുപിന്നാലെ ഇൻസ്റ്റഗ്രാം ഡൗൺ, ഇൻസ്റ്റഗ്രാം ക്രാഷിങ് എന്നീ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി.
മൊബൈൽ അപ്ലിക്കേഷൻ പ്രവർത്തനരഹിതമായതിെൻറ സ്ക്രീൻ ഷോട്ടുകളുമായാണ് ഉപയോക്താക്കൾ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. മീമുകളും ട്രോളുകളും ട്വിറ്ററിൽ നിറയുകയാണ്.
ട്വിറ്ററിലും മറ്റും പരാതിയുടെ കുത്തൊഴുക്കാണെങ്കിലും ഇൻസ്റ്റഗ്രാം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡിസംബർ 14ന് ജി മെയിൽ, യൂട്യൂബ്, ഗൂഗിൾ ഡ്രൈവ് എന്നിവയിടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്കും തടസ്സം നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.