മറ്റുള്ളവരുടെ പോസ്റ്റുകളും റീലുകളും സ്വന്തം ഹോം ഫീഡിൽ പങ്കുവെക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിച്ചിരിക്കുകയാണ് പ്രമുഖ ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാം. റീപോസ്റ്റ് എന്ന പേരിലുള്ള ഫീച്ചർ ഫേസ്ബുക്കിലെ ഷെയർ ബട്ടണ് സമാനമാണ്. സോഷ്യല്‍ മീഡിയ അനലിസ്റ്റായ മാറ്റ് നവാരയാണ് പുതിയ ഫീച്ചര്‍ ഇൻസ്റ്റഗ്രാം പരീക്ഷിക്കുന്നതായി കണ്ടെത്തി ട്വിറ്ററില്‍ പങ്കുവെച്ചത്.
മറ്റൊരാളുടെ പോസ്റ്റ് ഇൻസ്റ്റാ സ്റ്റോറിയായി പങ്കുവെക്കാനുള്ള സൗകര്യം മാത്രമാണ് നിലവിൽ ആപ്പിലുള്ളത്. അതിന് 24 മണിക്കൂറുകളുടെ ആയുസ് മാത്രമാണുണ്ടാവുക. എന്നാൽ, റീപോസ്റ്റ് ബട്ടൺ വരുന്നതോടെ നമ്മുടെ പ്രൊഫൈലിൽ റീപോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾ എക്കാലവും നിലനിൽക്കും.
റീപോസ്റ്റുകള്‍ക്ക് മാത്രമായി ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യേക ടാബും വന്നേക്കും. പോസ്റ്റിന്റെ ഷെയര്‍ മെനുവിലാകും റീപോസ്റ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ടാവുക. റീപോസ്റ്റ് ചെയ്യുമ്പോള്‍ യൂസർമാർക്ക് തോന്നുന്ന കാര്യങ്ങൾ അടിക്കുറിപ്പായി എഴുതാനുള്ള സൗകര്യവുമുണ്ടാകും. വൈകാതെ എല്ലാവരിലേക്കും ഫീച്ചർ എത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.